ന്യൂഡൽഹി: രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനെ ആദായ നികുതി വകുപ്പായ 80 ജിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഈ വകുപ്പിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കും ലഭിക്കുന്ന സംഭാവനകൾ ആദായനികുതിയുടെ പരിധിക്ക് പുറത്താണ്. ഇതോടെ 2020-21 സാമ്പത്തിക വർഷത്തിൽ ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകൾക്കൊന്നും നികുതിയൊടുക്കേണ്ടതില്ല.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് രൂപവത്കരിച്ചതാണ് രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. ബാബരി തർക്ക പരിഹാര കേസിൽ കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി വിധിയെ തുടർന്നാണ് കേന്ദ്രസർക്കാർ രാമക്ഷേത്രം പണിയാൻ 15 അംഗ ട്രസ്റ്റ് രൂപവത്കരിച്ചത്. ആദ്യയോഗത്തിൽ നിത്യ ഗോപാൽ ദാസിനെ പ്രസിഡൻറായും ചമ്പത് റായ്യെ ജനറൽ സെക്രട്ടറിയായും സ്വാമി ഗോവിന്ദ് ദേവ് ഗിരിയെ ട്രഷററായും തെരഞ്ഞെടുത്തു. ഏപ്രിൽ എട്ടിന് ട്രസ്റ്റിന്റെ ഔദ്യോഗിക ലോഗോയും പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.