പാട്ന: ബിഹാറിൽ വാർഡ് കൗൺസിലറുടെ ബലാത്സംഗശ്രമം ചെറുത്ത അമ്മയെയും മകളെയും ക്രൂരമർദനത്തിനിരയാക്കി തല മുണ്ഡന ം ചെയ്ത് തെരുവിലൂടെ നടത്തിച്ചതായി പരാതി. വൈശാലി ഗ്രാമത്തിൽ 48 കാരിയായ അമ്മയും 19 കാരിയായ മകളുമാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ വാർഡ് കൗൺസിലർ മുഹമ്മദ് ഖുർഷിദ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കൗൺസിലറുൾപ്പെട്ട സംഘം സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറുകളും അടുത്തിടെ വിവാഹിതയായ 19കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടിയും മാതാവും ചേർന്ന് ബലാത്സംഗശ്രമം ചെറുത്തതോടെ പ്രതികൾ അവരെ വടികൊണ്ട് മർദിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയും ബലം പ്രയോഗിച്ച് തല മുണ്ഡനം ചെയ്യുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
ഇവർ വ്യഭിചാരം ചെയ്യുന്നവരാണെന്ന് പറഞ്ഞ് മുഹമ്മദ് ഖുർഷിദാണ് ബാർബറെ വിളിപ്പിച്ച് മുടിവെട്ടിച്ചതും ആളെകൂട്ടി അമ്മയെയും മകളെയും നിരത്തിലൂടെ നടത്തിപ്പിച്ചതും. ഇയാൾക്കെതിരെ ബലാത്സംഗ ശ്രമത്തിനും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിനും കേസെടുത്തതായി ഭഗ്വാൻപുർ പൊലീസ് സ്റ്റേഷൻ ഓഫീസ് സഞ്ജയ് കുമാർ അറിയിച്ചു.
കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളുമായാണ് വീട്ടിൽ അതിക്രമിച്ചു കയറിയത്. ബലാത്സംഗശ്രമം സ്ത്രീകൾ ചെറുത്തതോടെ അവർക്കെതിരെ വ്യഭിചാരം കുറ്റം ചാർത്തി ആളുകളെ കൂട്ടി വിചാരണ നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് ഓഫീസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.