മുംബൈ: ഒരു കോടിയും അതിന് താഴെയുമുള്ള വായ്പകള്‍ തിരിച്ചടക്കുന്നതിന് 60 ദിവസം കൂടി ഇളവ് അനുവദിച്ച് റിസര്‍വ് ബാങ്ക് തിങ്കളാഴ്ച വിജ്ഞാപനമിറക്കി. ഭവനം, കാര്‍, കൃഷി, ബിസിനസ്, പേഴ്സനല്‍ തുടങ്ങിയ വായ്പകള്‍ക്ക് ഇതു ബാധകമാണ്. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ കുടിശ്ശികയാവുന്ന ചെറുകിട വായ്പകളെല്ലാം പുതിയ ഉത്തരവിന്‍െറ പരിധിയില്‍വരും.
അതിനിടെ, റാബി വിളയിറക്കാന്‍ വിത്തു വാങ്ങുന്നതിന് 500 രൂപയുടെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രം കര്‍ഷകരെ അനുവദിച്ചു. വടക്കേന്ത്യന്‍ കര്‍ഷകരെ ലക്ഷ്യമിടുന്നതാണ് തീരുമാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിത്തു കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍നിന്ന് തിരിച്ചറിയല്‍ രേഖയും പഴയ നോട്ടും നല്‍കി വിത്തു വാങ്ങാമെന്നാണ് ധനമന്ത്രാലയം വിശദീകരിച്ചത്.
ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് വ്യാപാരികള്‍ക്ക് കൂടുതല്‍ ഇളവ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാം. കറന്‍റ് അക്കൗണ്ട് ഉടമകള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി പ്രവര്‍ത്തനക്ഷമമായ അക്കൗണ്ടുകളാണെങ്കില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. മുഖ്യമായും 2000 രൂപ നോട്ടുകളായിട്ടായിരിക്കും പിന്‍വലിക്കുന്ന തുക ലഭിക്കുക. അതേസമയം, വ്യക്തിഗത ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍നിന്ന് വര്‍ധിപ്പിച്ച തോതില്‍ പണം പിന്‍വലിക്കാന്‍ കഴിയില്ല.
നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായി രാജ്യത്തെ വിവിധ ബാങ്കുകളിലായി 5.44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ എത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 1000, 500 അസാധു നോട്ടുകള്‍ മാറിയും നിക്ഷേപം വഴിയുമാണ് ഇത്രയും തുകയത്തെിയത്.
ബാങ്കുകള്‍ നേരിട്ടും എ.ടി.എം കൗണ്ടറുകള്‍ വഴിയും ഈ ദിവസങ്ങളില്‍ 1,03,316 കോടി രൂപയാണ് ജനങ്ങളുടെ കൈകളിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.