ജമ്മു: കശ്മീരിനു വേണ്ടി നരകത്തിൽ പോകാനും തയാറെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പി.ഡി.പി- ബി.ജെ.പി ബന്ധം പിശാചുമായുള്ള കരാറാണെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് ഉമർ അബ്ദുല്ലക്ക് മറുപടി നൽകുകയായിരുന്നു മെഹ്ബൂബ മുഫ്തി.
സ്വന്തം ആവശ്യങ്ങൾ നേടിെയടുക്കാൻ ആത്മാവിനെ സാത്താന് പണയംവെച്ച മനുഷ്യെൻറ കഥ വിവരിച്ചാണ് ഉമർ അബ്ദുല്ല പി.ഡി.പി- ബി.ജെ.പി സഖ്യത്തെ വിമർശിച്ചിരുന്നത്.
ആറുവർഷം ഭരിക്കുന്നതിനായി മെഹ്ബൂബ രാഷ്ട്രീയ കച്ചവടത്തിലേർപ്പെട്ടു. നിങ്ങളുടെ മാന്യതക്കും അന്തസ്സിനുെമാപ്പം രാഷ്ട്രീയ ആത്മാവിനെ കൂടി കൈക്കലാക്കിയ ശേഷമാണ് ആറു വർഷം ഭരിക്കാനുള്ള അവസരം ബി.ജെ.പി നൽകിയതെന്നും ഉമർ പറഞ്ഞു.
ഇൗ കഥയുടെ അവസാനം മെഹബൂബയുടെ തീരുമാനമനുസരിച്ചാണ്. നരകത്തീയിൽ നിന്ന് അവർക്ക് രക്ഷപ്പെടണമെങ്കിൽ തീരുമാനങ്ങളിൽ തിരുത്തലുകൾ ആവശ്യമാെണന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മിത്തുക്കളിലും കഥകളിലും താൻ വിശ്വസിക്കുന്നില്ലെന്ന് മെഹ്ബൂബ പറഞ്ഞു. എനിക്ക് നരകത്തിൽ പോകാനുള്ള ഫത്വ നൽകിയിരിക്കുകയാണ് അദ്ദേഹം. എന്നാൽ ദൈവം നമുക്ക് കശ്മീർ എന്ന സ്വർഗം നൽകിയിരിക്കുന്നുെവന്നാണ് ഞാൻ കരുതുന്നത്. ഇൗ സ്വർഗം സംരക്ഷിക്കുന്നതിനായി 100 തവണ നരകത്തിൽ പോകാൻ ഞാൻ തയാറാണ്. ഇവിടുത്തെ നരകത്തിൽ നിന്ന് ജനങ്ങളെ പുറത്തുകൊണ്ടുവരാൻ സാധിച്ചാൽ എനിക്ക് സന്തോഷമേയുള്ളൂവെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
ബി.ജെ.പി രാജ്യത്തെ വലിയ പാർട്ടിയാണ്. രാജ്യം ഭരിക്കാൻ അവരെ തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കരുതെന്നും മെഹ്ബൂബ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.