മുംബൈ: പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവിധ മതാചാര ചടങ്ങുകൾ രാജ്യത്തെ പതിറ്റാണ്ടുകൾ പിറകിലേക്ക് കൊണ്ടുപോകുന്നതായി തോന്നിച്ചുവെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ചടങ്ങുമായി ബന്ധപ്പെട്ട കാഴ്ച തന്നിൽ ആശങ്കയുണ്ടാക്കിയെന്നും ചടങ്ങിൽ പങ്കെടുക്കാതിരുന്നത് നന്നായെന്നും അദ്ദേഹം പുണെയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്രബോധമുള്ള സമൂഹമെന്ന, ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വിഭാവനക്ക് നേർവിപരീതമാണ് ഉദ്ഘാടന ചടങ്ങിൽ നടന്നത്. ആധുനിക ഇന്ത്യ എന്ന നെഹ്റുവിന്റെ കാഴ്ചപ്പാടും പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടന ചടങ്ങിൽ നടത്തിയ ആചാരങ്ങളും തമ്മിൽ വൻ വ്യത്യാസമുണ്ട്. രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് നടത്തുകയാണെന്ന് ഭയപ്പെടുന്നു -പവാർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്കരണം ന്യായമാണെന്നും എം.പിമാരെ മുഖവിലക്കെടുക്കാതെയാണ് ചടങ്ങ് നടത്തുന്നതെന്നും പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.