െകാൽക്കത്ത: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോൾ പമ്പുകളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പരസ്യേബാർഡുകൾ എടുത്തുമാറ്റാൻ തെരഞ്ഞെടുപ്പ് കമീഷൻെറ നിർദേശം. 72 മണിക്കൂറിനകം എടുത്തുമാറ്റണമെന്നാണ് നിർദേശം.
ബോർഡുകൾ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന് പശ്ചിമബംഗാൾ ചീഫ് ഇലക്ടറർ ഓഫിസർ പറഞ്ഞു.
മോദിയുടെ ചിത്രം പതിച്ച ബോർഡുകൾ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. ബോർഡുകൾ കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികൾ വിവരിക്കുന്നതിനാണെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നും തൃണമൂൽ പറഞ്ഞു. ഇതോടെ മോദിയുടെ ചിത്രം പതിച്ച കേന്ദ്രസർക്കാറിന്‍റെ പദ്ധതികൾ വിവരിക്കുന്ന ബോർഡുകൾ പെട്രോൾ പമ്പിൽനിന്നും മറ്റിടങ്ങളിൽനിന്നും എടുത്തുമാറ്റണമെന്ന് കമീഷൻ ആവശ്യപ്പെടുകയായിരുന്നു.
ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റചട്ടം നിലവിൽവന്നിരുന്നു. പശ്ചിമബംഗാളിൽ എട്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാർച്ച് 27നാണ് ആദ്യഘട്ടം. രണ്ടാംഘട്ടം ഏപ്രിൽ ഒന്ന്, മൂന്നാംഘട്ടം ഏപ്രിൽ ആറ്, നാലാംഘട്ടം ഏപ്രിൽ 10, അഞ്ചാംഘട്ടം ഏപ്രിൽ 17, ആറാംഘട്ടം ഏപ്രിൽ 22, ഏഴാംഘട്ടം ഏപ്രിൽ 26, എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.