ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ വാങ്ങിയ 20 ലക്ഷേത്താളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കാണാതായതായി റി പ്പോർട്ട്. വോട്ടിങ് യന്ത്രങ്ങൾ വാങ്ങിയതിന് ചെലവായ തുകയിൽ 116 കോടി രൂപയുടെ ക്രമക്കേട് നടന്നതായും റിപ്പോ ർട്ടുണ്ട്. വിവരാവകാശ മറുപടികൾ ഉദ്ധരിച്ച് ഫ്രണ്ട്ലൈനാണ് വാർത്ത പുറത്ത്വിട്ടത്.
മുംബൈ സ്വദേശിയായ മ നോരഞ്ജൻ റോയ് എന്ന പൊതുപ്രവർത്തകനാണ് 1989 മുതൽ 2015 വരെയുള്ള കണക്കുകൾ ശേഖരിച്ചത്. തെരെഞ്ഞടുപ്പ് കമീഷൻ, തെര ഞ്ഞെടുപ്പ് കമീഷന് വോട്ടിങ് യന്ത്രം വിതരണം ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് നേടിയ വിവരാവകാശ മറുപടികളിൽ വൈരുദ്ധ്യമുള്ളതായി കണ്ടെത്തി.1989 മുതൽ 2015 വരെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആകെ വിതരണം ചെയ്തത് 19,69,932 ഇ.വി.എമ്മുകളാണ്. എന്നാൽ കമീഷൻെറ കണക്കിൽ 10,5662 ഇ.വി.എമ്മുകൾ മാത്രമാണുള്ളത്.
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിതരണം ചെയ്തത് 19,44593 ഇ.വി.എമ്മുകളാണ്. എന്നാൽ കമീഷൻെറ പക്കലുള്ളത് 10,14644 എണ്ണം മാത്രമാണ്. രണ്ട് സ്ഥാപനങ്ങൾക്കുമായി ഇ.വിഎം വാങ്ങിയ ഇനത്തിൽ 652.66 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമീഷൻെറ കണക്ക് പ്രകാരം ചെലവായത് 536 കോടി രൂപ മാത്രമാണ്. 116 കോടി രൂപയുടെ വൈരുദ്ധ്യം.
വിവിധ സംസ്ഥാനങ്ങൾക്ക് നൽകുന്നതും തിരിച്ച് വാങ്ങുന്നതുമായ വോട്ടിങ് യന്ത്രങ്ങൾക്ക് കൃത്യമായ കണക്കുകളില്ല. അതേസമയം പഴയ വോട്ടിങ് യന്ത്രങ്ങൾ നശിപ്പിച്ചതിനും രേഖകളില്ല. വോട്ടിങ് യന്ത്രങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ ലഭ്യമല്ലെന്നായിരുന്നു മറുപടി.
വിവരാവകാശ മറുപടിയുടെ പശ്ചാത്തലത്തിൽ മനോരഞ്ജൻറോയ് ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന് കോടതി നോട്ടീസ് അയച്ചെങ്കിലും തൃപ്തികരമായ മറുപടിയില്ലായിരുന്നു. കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.