‘എന്‍െറ പേര് രോഹിത് വെമുല... ഞാന്‍ ദലിതനാണ്’ -രോഹിതിന്‍െറ വിഡിയോ പുറത്ത്

ഹൈദരാബാദ്: ‘എന്‍െറ പേര് രോഹിത് വെമുല... ഞാന്‍ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള ഒരു ദലിതനാണ്’. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ചിത്രീകരിച്ച വിഡിയോയില്‍ പറയുന്ന കാര്യങ്ങളാണ് ഇത്.

രോഹിതിന്‍െറ സുഹൃത്തുക്കളാണ് വിഡിയോ പുറത്തുവിട്ടത്. രോഹിത് വെമുല ദലിതനല്ളെന്ന കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് സുഹൃത്തുക്കള്‍ വിഡിയോ പുറത്തുവിട്ടത്.

രോഹിതിന്‍െറ മാതാവ് വി. രാധിക ദലിത് വിഭാഗമായ ‘മാല’യില്‍പെട്ടതാണെന്നതിന് തെളിവില്ളെന്നാണ് ജസ്റ്റിസ് രൂപന്‍വാള്‍ കമീഷന്‍ ഈമാസം ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. രോഹിതിന്‍െറ മരണം വിവചേനം കാരണമല്ളെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്നുമാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, സുഹൃത്തുക്കള്‍ ഇത് ചോദ്യംചെയ്യുന്നു.

ഒരു കൂലിപ്പണിക്കാരന്‍െറ മകനാണ് താനെന്നും അമ്മയാണ് വളര്‍ത്തിയതെന്നും രോഹിത് വിഡിയോയില്‍ പറയുന്നുണ്ട്. ഗവേഷണ ഫെലോഷിപ് കിട്ടയതിനാല്‍ പൊതുവിഭാഗത്തിലാണ് സര്‍വകലാശാലയില്‍ പ്രവേശം കിട്ടിയതെന്നും പറയുന്നു. രോഹിതിന്‍െറ ലാപ്ടോപ്പില്‍നിന്ന് അടുത്തിടെയാണ് ഈ വിഡിയോ ലഭിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Full View
Tags:    
News Summary - rohith vemula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.