ഉമർ അബ്ദുല്ലയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് സജാദ് ലോൺ

ബി.ജെ.പി യുടെ 'ബി ടീം' പരാമർശം; ഉമർ അബ്ദുല്ല മാപ്പ് പറയണമെന്ന് സജാദ് ലോൺ

ശ്രീനഗർ: ബി.ജെ.പിയുടെ 'ബി ടീം' എന്ന് പരാമർശിച്ചതിൽ ഉമർ അബ്ദുല്ല മാപ്പ് പറയണമെന്നും ഇത്തരം വ്യാജ പ്രചരണം നടത്തി അദ്ദേഹം ബി.ജെ.പിയെ സഹായിക്കുകയാണെന്നും ജമ്മു കശ്മീർ പീപ്ൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാൽ ജമ്മു കശ്മീരിൽ ബി.ജെ.പി മത്സരിച്ചാൽ ജനങ്ങൾ ഒന്നടങ്കം നിരാകരിക്കുമെന്നും സജാദ് ലോൺ പറഞ്ഞു.

ആർട്ടിക്കിൾ 370 യുടെ കാര്യത്തിൽ ബി.ജെ.പി ഒരു തീരുമാനമെടുത്ത ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. ഈ തീരുമാനത്തോടുള്ള പ്രതികരണം മനസിലാക്കാനുള്ള ആദ്യ പരീക്ഷണമായിരുന്നു ഇത്. എന്നാൽ തോൽവി ഭയന്ന് ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ബി.ജെ.പിക്ക് കുറയുന്ന ഓരോ ശതമാനം വോട്ടും അവർക്കുള്ള തിരസ്കരണമാണെന്ന് മനസ്സിലാക്കിയാണ് അവർ സ്ഥാനാർഥികളെ മത്സരിപ്പിക്കാതിരുന്നത്.

ഉമർ അബ്ദുല്ല ഉൾപ്പെടെ നിരവധി മുസ്ലിം നേതാക്കളെ ബി.ജെ.പി വാടകക്കെടുത്തിട്ടുണ്ടെന്നും നാഷനൽ കോൺഫറസിനെതിരെ നിൽക്കുന്ന എല്ലാവക്കും ഉമർ അബ്ദുല്ല ബി.ജെ.പി ബന്ധം ആരോപിക്കുന്നുണ്ടെന്ന് ലോൺ പറഞ്ഞു.

തങ്ങളുടെ പിന്തുണയില്ലാതെ ആർക്കും തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ലെന്ന് മുമ്പ് ബി.ജെ.പി പ്രസിഡന്‍റ് രവീന്ദ്ര റെയ്ന പറഞ്ഞിരുന്നു. നാഷനൽ കോൺഫറൻസിനും പി.ഡി.പിക്കുമെതിരെ നിൽക്കുന്ന സ്ഥാനാർഥികളെ ജയിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജ.പി നേതാക്കൾ പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ബരാമുല്ലയിൽ ഉമർ അബ്ദുല്ലക്കെതിരെ മത്സരിക്കുന്നത് സജാദ് ലോൺ ആണ്. ലോൺ ബി.ജെ.പിയുടെ ഭാഗമാണെന്ന് പരസ്യമായി അംഗീകരിച്ചതായി ഉമർ അബ്ദുല്ല ആരോപിച്ചിരുന്നു. ഉമർ പറഞ്ഞത് ശരിയാണെങ്കിൽ തെളിവ് കൊണ്ട് വരട്ടെ, അല്ലാത്ത പക്ഷം ക്ഷമ പറയണമെന്ന് ലോൺ വ്യക്തമാക്കി.

Tags:    
News Summary - Sajad Lone Asks Omar Abdullah To Apologise Over "BJP's Team B" Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.