കശ്മീർ ജനതയെ വഞ്ചിച്ചുവെന്ന് ഉമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്മ ീർ ജനതയെ വഞ്ചിച്ചുവെന്ന് നാഷനൽ കോൺഫ്രൻസ് നേതാവ് ഉമർ അബ്ദുല്ല. 1947ൽ സംസ്ഥാനം ഇന്ത്യയെ വിശ്വസിച്ചു. എന്നാലിപ്പോൾ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും ഉമർ അബ്ദുല്ല പ്രസ്താവനയിലൂടെ അറിയിച്ചു.

കേന്ദ്ര നടപടിക്കെതിരെ ദൂരവ്യാപക പ്രത്യാഘ്യാതം ഉണ്ടാകും. കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ഇക്കാര്യം സർക്കാറിനോട് നിർദേശിച്ചതാണ്. കുറച്ചുദിവസങ്ങളായി കേന്ദ്ര സർക്കാർ ബില്ലിന് വേണ്ട രീതിയിലേക്ക് കശ്മീരിനെ മാറ്റുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നത്. കശ്മീർ താഴ്വര ഇനി സൈനിക കോട്ടയായി മാറും. ഭരണഘടനാ വിരുദ്ധമായ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമർ അബ്ദുല്ല ചൂണ്ടിക്കാട്ടി.

Tags:    
News Summary - Scrapping of Article 370 betrays people of J-K, says Omar Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.