ന്യൂഡൽഹി: പശ്ചിമ ബംഗാൾ സംബന്ധിച്ച കേസിൽ നിന്ന് ഒരു ജഡ്ജി കൂടി പിന്മാറി. കൊൽക്കത്ത സ്വദേശിയായ അനിരുദ്ധ ബോസാണ് നാരദ കോഴക്കേസ് കേൾക്കുന്ന ബെഞ്ചിൽ നിന്നും പിന്മാറിയത്. കേസ് സംബന്ധിച്ച് ബംഗാൾ മുഖ്യമന്ത്രിയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പിന്മാറ്റം.
ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ഹേമന്ത് ഗുപ്ത രജിസ്ട്രാറോട് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ജസ്റ്റിസ് വിനീത് ശരൺ നയിക്കുന്ന ബെഞ്ച് മമത ബാനർജിയുടെ ഹരജി പരിഗണിക്കും.
ബംഗാൾ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിൽ അരങ്ങേറിയ അക്രമസംഭവങ്ങളെ സംബന്ധിച്ച കേസിൽ നിന്ന് കൊൽക്കത്ത സ്വദേശിനിയായ ജസ്റ്റിസ് ഇന്ദിര ബാനർജി നേരത്തേ പിന്മാറിയിരുന്നു. അതിനുശേഷമാണ് സമാനമായ മറ്റൊരു കേസിൽ നിന്ന് കൊൽക്കത്ത സ്വദേശിയായ ജഡ്ജി പിന്മാറുന്നത്.
നാരദ കേസ് വിചാരണ ബംഗാളിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ അപേക്ഷയിൽ ബംഗാൾ മുഖ്യമന്ത്രിയും നിയമമന്ത്രിയും അവരുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിയായിരുന്നു സുപ്രാംകോടതി ഇന്ന് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.