ചെൈന്ന: തമിഴ്നാട്ടിൽ വീടുകളിൽ സ്വന്തം നിലയിൽ പ്രസവമെടുക്കുന്നത് കുറ്റകരമായികണ്ട് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്ക്കർ. അംഗീകൃത അലോപതി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായമില്ലാതെ പ്രസവം പാടില്ല. ഡോക്ടർമാരുടെ സഹായമില്ലാതെ പ്രസവമെടുക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാൻ ഹെൽപ്ലൈൻ നമ്പറുകളോടുകൂടി കൺട്രോൾ റൂം തുറക്കുമെന്നും മന്ത്രി അറിയിച്ചു.
ഇൗയിടെ തിരുപ്പൂരിൽ ഒാൺലൈൻ നിർദേശങ്ങൾ സ്വീകരിച്ച് പ്രസവിച്ച സ്ത്രീയും കുഞ്ഞും മരിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടി. അതിനിടെ പ്രകൃതി ചികിത്സയുടെ ഭാഗമായി ഡോക്ടർമാരുടെ സഹായമില്ലാതെ സുഖപ്രസവം നടത്തുന്നതിന് കോയമ്പത്തൂരിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒാൺലൈനിൽ വിവിധ രോഗങ്ങൾക്ക് ചികിത്സാവിധികൾ നിർണയിച്ച് നൽകുന്ന ഹീലർ ഭാസ്ക്കറിനെയാണ് കുനിയമുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കോൈവപുതൂരിലെ ‘നിഷ്ൈഠ’ എന്ന പരിശീലന കേന്ദ്രം പൊലീസ് അടച്ചുപൂട്ടി മുദ്രവെച്ചു. കഴിഞ്ഞദിവസം തേനി കോടങ്കിപട്ടി കണ്ണെൻറ ഭാര്യ നാഗലക്ഷ്മി വീട്ടിൽ പ്രസവമെടുത്തതും വിവാദമായിരുന്നു.
ചികിത്സ ലഭ്യമാക്കാൻ കണ്ണനും ഇയാളുടെ പിതാവ് ധനുഷ്കോടിയും അനുവദിച്ചില്ല. പിന്നീട്, പൊലീസ് ഇടെപ്പട്ട് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ധനുഷ്കോടിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.