ന്യൂഡൽഹി: ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ റാലിക്കിടെ അക്രമിച്ച സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്. ഏത് പാർട്ടിയുടെ നേതാവുമായിക്കൊള്ളട്ടെ ഇത്തരത്തിലുള്ള ആക്രമങ്ങൾ നടക്കാൻ പാടില്ലായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിൽ കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കുമെന്നും ഷീല ദീക്ഷിത് പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ സ്ഥാനാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവർ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിനുള്ള പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ശനിയാഴ്ച ന്യൂഡൽഹി മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ബ്രിജേഷ് ഗോയലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോത്തി നഗറിൽ ഡൽഹി മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായത്. കെജ്രിവാൾ സഞ്ചരിച്ച തുറന്ന വാഹനത്തിൽ ഇരച്ചുകയറിയ യുവാവ് അദ്ദേഹത്തിെൻറ മുഖത്തടിക്കുകയായിരുന്നു.
കൈലാഷ് പാർക്കിലുള്ള സുരേഷ് (33) എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.