ന്യൂഡൽഹി: മദ്റസകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ബാബരി മസ്ജിദ് തർക്കം ഒത്തുതീർക്കാർ സ്വയം രംഗത്തിറങ്ങുകയും ചെയ്ത ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വിക്കെതിരെ ശിയ പണ്ഡിത സഭയായ മജ്ലിസ് ഉലമ ഹിന്ദ്. നിരവധി വഖഫ് സ്വത്തുക്കൾ കൈയടക്കിയതിെൻറയും കൊലപാതകത്തിെൻറയും പേരിൽ പ്രതിയായ വ്യക്തിയാണ് വസീം റിസ്വി.
കേസുകളിൽനിന്നും മറ്റും രക്ഷപ്പെടാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് മദ്റസകൾ തീവ്രവാദികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണെന്ന് ആരോപിച്ച് അവ നിരോധിക്കാനുള്ള ആവശ്യവുമായി വസീം റിസ്വി രംഗത്തുവന്നതെന്ന് മജ്ലിസ് ഉലമ ഹിന്ദ് ജനറൽ സെക്രട്ടറി ജവാദ് നഖ്വി പറഞ്ഞു. മദ്റസകൾക്കെതിരെ അടിസ്ഥാനരഹിത ആരോപണമാണ് ഉന്നയിച്ചതെന്ന് കാണിച്ച് സംഘടന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലഖ്നോ, മീറത്ത്, ബറേലി, സഹറാൻപുർ തുടങ്ങിയ നഗരങ്ങളിലെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും റിസ്വി തട്ടിയെടുത്തിട്ടുണ്ട്. മൂന്ന് കേസുകൾ ഇൗയിടെയാണ് സി.ബി.െഎക്ക് വിട്ടത്.
പദവികൾ നിലനിർത്താൻ വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് റിസ്വിയെന്നും അദ്ദേഹം ആരോപിച്ചു. അഖിലേഷ് യാദവ് സർക്കാറിെൻറ കാലത്ത് െപാലീസ് അറസ്റ്റുചെയ്യുന്നിടത്തുനിന്ന് അന്നത്തെ മന്ത്രി അഅ്സംഖാൻ രക്ഷിക്കുകയായിരുന്നു. ബാബരി കേസിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിന് റിസ്വിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല -ജവാദ് നഖ്വി പറഞ്ഞു. ബാബരി മസ്ജിദ് ഭൂമിക്ക് പകരം മറ്റൊരു സ്ഥലം നൽകിയാൽ അവിടെ പള്ളി നിർമിച്ച് അയോധ്യ പ്രശ്നം പരിഹരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ശ്രീശ്രീ രവിശങ്കറുമായും റിസ്വി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.