ആർട്ടിക്കിൾ 35എ റദ്ദാക്കിയെന്ന്​ കിംവദന്തി; കശ്​മീരിൽ ഹർത്താൽ

ശ്രീനഗർ: ജമ്മു കശ്​മീരിന്​ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 35എ റദ്ദാക്കിയെന്ന കിംവദന്തി പരന്നതിനെ തുടർന്ന്​ കശ്​മീരിൽ ഹർത്താൽ. കശ്​മീരി​​​െൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഉദ്യോഗസ്​ഥർക്കെതിരെ യുവാക്കൾ അക്രമം അഴിച്ചു വിട്ടു. തുടർന്ന്​ പല പ്രദേശങ്ങളിലും കടകളും മറ്റ്​ സ്​ഥാപനങ്ങളും അടച്ചുപൂട്ടി ഹർത്താൽ ആചരിച്ചു. 

കശ്​മീരിലെ ജനങ്ങൾക്ക്​ പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 35എക്ക്​ നിയമ സാധുതയില്ലെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്​. എന്നാൽ ഇൗ ആർട്ടിക്കിൾ​ സുപ്രീം കോടതി റദ്ദാക്കിയെന്ന്​ സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിക്കുകയായിരുന്നു. ഇത്​ വിശ്വസിച്ചവരാണ്​ പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്​തത്​. 

ശ്രീനഗർ, ജമ്മു കശ്​മീർ, അനന്ത്​നാഗ്​ എന്നിവിടങ്ങളിൽ പെ​െട്ടന്ന്​ ഹർത്താൻ പ്രതീതി അനുഭവപ്പെടുകയായിരുന്നു. ആർട്ടിക്കിൾ 35എ റദ്ദാക്കിയെന്നും ജനങ്ങൾ പ്രതിഷേധിക്കണമെന്നും അനൗൺസ്​മ​​െൻറുകളും തെരുവുകളിൽ മുഴങ്ങി. തുടർന്ന്​ സ്​ഥാപനങ്ങളെല്ലാം അടച്ചു. പ്രതിഷേധക്കാരിൽ ചിലർ സുരക്ഷാ ഉദ്യോഗസ്​ഥർക്കെതിരെ കല്ലെറിഞ്ഞു. എന്നാൽ പ്രതിഷേധം കൂടുതൽ ഇടങ്ങളിലേക്ക്​ പടരാതെ സുരക്ഷാ ഉദ്യോഗസ്​ഥർ നിയന്ത്രിച്ചുവെന്ന്​ അധികൃതർ അറിയിച്ചു. 

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും പൊലീസ്​ അഭ്യർഥിച്ചു. ആർട്ടിക്കിൾ 35എയുമായി ബന്ധപ്പെട്ടുള്ള ഹരജിയിൽ ആഗസ്​ത്​ 31 നാണ്​ പ്രധാന വാദം കേൾക്ക​െലന്നും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Shutdown at Kashmir over rumours of scrapping Article 35A - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.