ചെന്നൈ: കാട്പാടിക്കു സമീപം രണ്ടു ട്രെയിനുകൾ നേർക്കുനേർ വന്നത് പരിഭ്രാന്തി പടർ ത്തി. ഇരു ട്രെയിനുകളും 100 മീറ്റർ അകലത്തിൽ നിർത്താൻ കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. സിഗ്നൽ തകരാറാണ് കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇതുകാരണം ചൊവ്വാഴ്ച രാവിലെ ചെന്നൈ റൂട്ടിൽ ട്രെയിൻ ഗതാഗതം അവതാളത്തിലായി.
ചെന്നൈയിൽനിന്ന് ജോലാർപേട്ടിലേക്കു പോവുകയായിരുന്ന കുടിവെള്ള ട്രെയിനും ജോലാർപേട്ടിൽനിന്ന് അറകോണത്തേക്കു വരുകയായിരുന്ന പാസഞ്ചർ ഇലക്ട്രിക് ട്രെയിനുമാണ് ഒരേ പാളത്തിൽ നേർക്കുനേർ പാഞ്ഞടുത്തത്. അപകടം മുൻകൂട്ടി മനസ്സിലാക്കിയ ലോക്കോ പൈലറ്റുമാർ ട്രെയിനുകൾ അടിയന്തര ബ്രേക്ക് ഉപയോഗിച്ച് നിർത്തി. 100 മീറ്റർ വ്യത്യാസത്തിലാണ് ട്രെയിനുകൾ പരസ്പരം അഭിമുഖമായി വന്നുനിന്നത്.
ചൊവ്വാഴ്ച രാവിലെ എേട്ടകാലിനാണ് സംഭവം. പിന്നീട് മറ്റൊരു എൻജിൻ കൊണ്ടുവന്ന് ട്രെയിൻ മാറ്റിയിട്ടശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് വിവിധയിടങ്ങളിൽ നിർത്തിയിട്ട ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകിയാണ് സർവിസ് പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച് റെയിൽവേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.