വീരാജ്പേട്ട: മദ്യലഹരിയിൽ കുടുംബത്തിലെ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരെ ചുട്ടുകൊന്നു. കുടകിലെ പൊന്നംപേട്ടക്കടുത്ത ഹൈസൊഡലൂരിലാണ് നാടിനെ നടുക്കിയ ദുരന്തം. മുഗുട്ടഗേരിയിലെ കെ.എം. ചിട്ടിയപ്പ വസന്ത് എന്നയാളുടെ എസ്റ്റേറ്റിലെ ജീവനക്കാരനായ പണി എരവ സമുദായത്തിലെ ബോജയാണ് (52) മദ്യലഹരിയിൽ സ്വന്തം കുടുംബത്തിലെ ആറുപേരെ പെട്രോൾ ഒഴിച്ച് ചുട്ടു കൊന്നത്.
ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ബോജെൻറ ഭാര്യ ബേബി (41), ബേബിയുടെ മാതാവ് സീതെ (58), പ്രാർഥന (ആറ്) എന്നിവർ സംഭവസ്ഥലത്തും, ബോജെൻറ പേരമക്കളായ പ്രകാശ് (ആറ്), വിശ്വാസ് (മൂന്ന്), അവിനാശ് (ഏഴ്) എന്നിവർ മൈസൂരിലെ കെ.ആർ. ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ബോജെൻറ മകൻ മഞ്ജുവും തോലനും രക്ഷപ്പെട്ടു.
ഭാര്യയുമായി വഴക്കുണ്ടാക്കിയ ബോജ കുടുംബത്തെ ചുട്ടുകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിത്യവും വഴക്കുണ്ടാക്കുന്നത് കാരണം ബേബിയും മക്കളും പേരമക്കളും മറ്റൊരു തോട്ടത്തിലെ വീട്ടിലായിരുന്നു താമസം. രാത്രി ബോജ വീടിെൻറ കതകുകൾ പുറത്തുനിന്നും താഴിട്ട് പൂട്ടി മുകളിൽ കയറി ഓടുകൾ എടുത്ത് പെട്രോൾ ഒഴിച്ചാണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം ബോജ ഓടിരക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു.
കാനൂർ ഗ്രാമത്തെ നടുക്കിയ സംഭവത്തിൽ ഗ്രാമത്തിലുള്ളവർക്ക് ശനിയാഴ്ച നേരം പുലർന്നത് ഇൗ ദുരന്ത വർത്ത കേട്ടായിരുന്നു. പൊന്നംപേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ഗോണിക്കുപ്പ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. തെക്കൻ മേഖല ഐ.ജി മധുകർ പവാർ, എസ്.പി. ക്ഷമാ മിശ്ര എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.