ന്യൂഡല്‍ഹി: റായ്ബറേലിയില്‍ സോണിയ തന്നെ മത്സരിക്കുമെന്നും താന്‍ മത്സരരംഗത്തുണ്ടാവില്ലെന്നും മകൾ പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതോടെ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സോണിയ ഗാന്ധി മത്സരിച്ചിരുന്ന റായ്ബറേലി സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രചാരണവും വന്നു. രാഹുൽ പാർട്ടി അധ്യക്ഷനാവുന്ന ചടങ്ങിനെത്തിയ പ്രിയങ്കയോട് ഇക്കാര്യം മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് താൻ മത്സരിക്കില്ലെന്നും അമ്മ തന്നെയാണ് മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കിയത്.
രാഹുൽ മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടേറിയ വഴിയിലൂടെയാണ്. ഈ സ്ഥാനത്തേക്ക് അനുയോജ്യനായ വ്യക്തിയാണ് അവനെന്നും രാഹുൽ ധൈര്യവാനാണെന്നും പ്രിയങ്ക പ്രതികരിച്ചു. താൻ സജീവ രാഷ്ട്ട്രീയത്തിൽ ഇനിയുണ്ടാകില്ലെന്ന് സോണിയ ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് പ്രിയങ്ക തൻറെ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.