ന്യൂഡൽഹി: ഉത്തർപ്രദേശിൽ എല്ലാ സീറ്റുകളിലും കോൺഗ്രസിന് സ്ഥാനാർഥികളെ നിർത്താവുന്നതാണെന്ന് ബി.എസ്.പി അധ്യ ക്ഷ മായാവതി. കോൺഗ്രസുമായി ഒരുതരത്തിലുള്ള തെരഞ്ഞെടുപ്പ് ധാരണയുമില്ല. ഉത്തർപ്രദേശിൽ എസ്.പി- ബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും മായാവതി ട്വിറ്ററിലൂടെ അറിയിച്ചു.
ഉത്തർപ്രദേശിലെ 80 സീറ്റുകളിലും കോൺഗ്രസിന് സ്വന്തം സ്ഥാനാർഥികളെ നിർത്താവുന്നതാണ്. ബി.എസ്.പിയുമായി ഏഴു സീറ്റിൽ ധാരണയായെന്ന് ചില കോൺഗ്രസ് വൃത്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങൾ പാർട്ടി പ്രവർത്തകർക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നു. കോൺഗ്രസിെൻറ പ്രചരണങ്ങളിൽ ബി.എസ്.പി പ്രവർത്തകർ വീഴരുതെന്നും മായാവതി പറഞ്ഞു.
ബി.എസ്.പി, എസ്.പി, ആർ.ജെ.ഡി പാർട്ടികളിലെ പ്രമുഖ നേതാക്കൾ മത്സരിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മായാവതിയുെട പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.