ന്യൂഡൽഹി: കേരളത്തിലെ പ്രളയത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങൾ പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറുകൾ ദുരന്ത നിവാരണത്തെ ഗൗരവത്തോടെ കാണണം. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയുണ്ടാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
മുഴുവൻ സംസ്ഥാനങ്ങളും അവരുടെ വെബ്സൈറ്റിൽ ദുരന്തനിവാരണ പദ്ധതി അപ്ലോഡ് ചെയ്യണം, ദുരന്തനിവാരണ പദ്ധതി തയാറാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശം. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചിേൻറതാണ് നിർണായക നിരീക്ഷണം.
ദുരന്തമുണ്ടായതിന് ശേഷം വിധിയെ പഴിച്ചിട്ട് കാര്യമില്ല. ദുരന്തനിവാരണത്തിെൻറ മാർഗരേഖയുടെ പകർപ്പ് എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.