സി.എ.എ ചട്ടങ്ങൾക്കെതിരായ ഹരജികൾ സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഗ്രഹിച്ചത് പോലെ പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ) ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചില്ല. ഒമ്പതിന് ഹരജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടക്കമുളള ജഡ്ജിമാർ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ മറ്റൊരു കേസ് കേൾക്കാനിരുന്നതു മൂലമാണ് ഹരജികൾ പരിഗണിക്കാൻ കഴിയാതെ പോയത്.

അതേസമയം, ചൊവ്വാഴ്ച ഹരജികൾ പരിഗണിക്കുന്നതിന് മുമ്പ് ഇരു ഭാഗത്തുള്ള കക്ഷികളും തങ്ങളുടെ വാദങ്ങൾ എഴുതി സമർപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ തങ്ങളുടെ വാദമുഖങ്ങളോ മറുപടി സത്യവാങ്മൂലമോ സമർപ്പിച്ചിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വൈകിപ്പിക്കാനാണെന്ന് ഹരജിക്കാർ കരുതുന്നു.

പുതിയ സാഹചര്യത്തിൽ ഹരജികൾ അടിയന്തരമായി പരിഗണിക്കാൻ വീണ്ടുമൊരിക്കൽ കൂടി സുപ്രീംകോടതിയിൽ ആവശ്യപ്പെടുമെന്ന് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ അറിയിച്ചു. ലീഗിന് വേണ്ടി വാദിക്കുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബുധനാഴ്ച വിഷയം ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ ഉന്നയിച്ചേക്കും.

Tags:    
News Summary - Supreme Court did not consider the petitions against the CAA regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.