സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചു; ബി.ജെ.പി, കോൺഗ്രസ്​, സി.പി.എം അടക്കമുള്ളവർക്ക്​ സുപ്രീംകോടതി പിഴ

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച കുറ്റത്തിന്​ ഒൻപത്​ രാഷ്​ട്രീയ പാർട്ടികൾക്ക്​ സുപ്രീംകോടതി പിഴ ചുമത്തി. കോൺഗ്രസ്​, ബി.ജെ.പി അടക്കമുള്ള അഞ്ച്​ പാർട്ടികൾക്ക്​ ഒരു ലക്ഷം രൂപ വീതവും സി.പി.എം, എൻ.സി.പി എന്നിവർക്ക്​ അഞ്ചുലക്ഷവുമാണ്​ പിഴ്​ ചുമത്തിയത്​.

ഭാവിയിൽ സ്ഥാനാർഥികളുടെ ക്രിമിനൽ കേസ്​ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി മുന്നറിയിപ്പ്​ നൽകി. വോട്ടർമാർക്ക്​ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ മൊബൈൽ ആപ്പ്​ നിർമിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Tags:    
News Summary - Supreme Court Fines Parties Over Criminal Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.