ന്യൂഡൽഹി: കോടതി മേൽനോട്ടത്തിലുള്ള അസമിലെ ദേശീയ ജനസംഖ്യ രജിസ്റ്ററിെൻറ കരട് പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ വെട്ടിലായി. രജിസ്റ്റർ തയാറാക്കുന്നതും പ്രസിദ്ധീകരിക്കുന്നതുമുൾപെടെ നടപടികൾ സുപ്രീംകോടതി മേൽനോട്ടത്തിലാണെന്നിരിക്കെ തീയതി പ്രഖ്യാപിച്ച നടപടിയിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ തയാറാക്കുന്ന പട്ടികയെക്കുറിച്ച് സമാന പ്രതികരണം തുടർന്നാൽ എല്ലാ നടപടികളും നിർത്തിവെക്കുമെന്ന് ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, റോഹിങ്ടൻ നരിമാൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. 2018 മാർച്ച് 31നകം കരട് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ, അടുത്ത ഡിസംബർ 31നകം പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.