???? ???????????? ??????? ??????? ????????????? ????????? ??? ??????? ???????

സുഷമാ സ്വരാജിന് രാഷ്ട്രത്തിന്‍റെ അന്ത്യാഞ്ജലി

ന്യൂഡൽഹി: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിന് രാഷ്ട്രം അന്ത്യാഞ്ജലിയർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ന്യൂഡൽഹി ലോധി റോഡ് വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ. അദ്വാനി തുടങ്ങിയ പ്രമുഖർ സുഷമാ സ്വരാജിന് അന്ത്യാഞ്ജലിയർപ്പിച്ചു.

നേരത്തെ, ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ പാർട്ടി പ്രവർത്തകർ ഉൾപ്പടെ ആയിരക്കണക്കിനാളുകളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രമുഖരും ആദരാഞ്ജലി അർപ്പിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിങ് തുടങ്ങിയവർ സുഷമ സ്വരാജിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം.

Tags:    
News Summary - Sushma Swaraj Cremated With State Honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.