കോയമ്പത്തൂർ: അണ്ണാ ഡി.എം.കെ കൊടിമരം റോഡിലേക്ക് വീഴുന്നതുകണ്ട് രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാ രി ട്രക്കിനടിയിൽപ്പെട്ടു. കോയമ്പത്തൂരിലെ സ്വകാര്യ െഎ.ടി കമ്പനി ജീവനക്കാരി അനുരാധ രാജേശ്വരിയാണ് (30) അപകടത് തിൽപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ചക്രം അനുരാധയുടെ കാലുകളിലൂടെ കയറിയിറങ്ങി. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ട്രക്കിടിച്ച് മറ്റൊരാൾക്കും പരിക്കുണ്ട്.
തിങ്കളാഴ്ച രാവിലെ 8.30ന് കോയമ്പത്തൂർ അവിനാശി റോഡിലാണ് സംഭവം. അപകട കാരണം കൊടിമരം വീണതല്ലെന്ന നിലപാടിലാണ് പൊലീസും അണ്ണാ ഡി.എം.കെയും. ട്രക്ക് ഡ്രൈവറുടെ പേരിലാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെ വരവേൽക്കുന്നതിെൻറ ഭാഗമായി സ്ഥാപിച്ച കൊടിമരങ്ങളിലൊന്നാണ് റോഡിലേക്ക് ചാഞ്ഞുവീണത്.
രണ്ടു മാസം മുമ്പ് അണ്ണാ ഡി.എം.കെ ഫ്ലക്സ് ബോർഡ് വീണ് ചെന്നൈയിൽ ശുഭശ്രീ മരിച്ചത് വിവാദമായിരുന്നു. ഇതേതുടർന്ന് ബാനറുകളും മറ്റും സ്ഥാപിക്കുന്നതിന് മദ്രാസ് ഹൈകോടതി നിയന്ത്രണമേർപ്പെടുത്തി.
2017ൽ െഎ.ടി ജീവനക്കാരനായ രഘുപതി കോയമ്പത്തൂർ അവിനാശി റോഡിൽ സ്ഥാപിച്ച അണ്ണാ ഡി.എം.കെ കമാനത്തിലിടിച്ച് മരിച്ചതും വിവാദമായിരുന്നു. പൊതുഇടങ്ങളിൽ കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച് മദ്രാസ് ഹൈകോടതി ഉത്തരവ് സർക്കാറിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.