ന്യൂഡൽഹി: ഇടത്തരം വീടുകൾ വാങ്ങാൻ വായ്പയെടുത്തവർക്ക് പ്രഖ്യാപിച്ചിരുന്ന 1.5 ലക്ഷം രൂപയുടെ ആദായ നികുതിയിളവ് മാർച്ച് 2022 വരെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇതുവഴി നികുതിദായകർക്ക് മൂന്നര ലക്ഷം രൂപയുടെ ഇളവാണ് ലഭിക്കുക. 45 ലക്ഷം വരെ വിലവരുന്ന ആദ്യ വീട് വാങ്ങാൻ വായ്പയെടുക്കുന്നവർക്ക് ആദായ നികുതിയിൽ 1.5 ലക്ഷം അധിക ഇളവ് 2019ലെ ബജറ്റിലാണ് ആദ്യമായി പ്രഖ്യാപിച്ചത്. ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിക്കുന്നതിനു പുറമെ താങ്ങാവുന്ന വീടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഇത്തരം ഭവന പദ്ധതികൾക്ക് നികുതിയിളവ് ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്ക് താങ്ങാവുന്ന വാടകക്ക് വീടുകൾ ലഭ്യമാക്കുന്ന ഭവനപദ്ധതികൾക്കും നികുതി ഒഴിവാക്കിനൽകുന്ന നിർദേശവും മന്ത്രി മുന്നോട്ടുവെച്ചു.
കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും സ്വർണത്തിനും മദ്യത്തിനും ഉൾപ്പെടെ സെസിന് നിർദേശം. പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാലു രൂപയുമാണ് സെസ് ഏർപ്പെടുത്തുന്നത്. കാർഷിക അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് െഡവലപ്മെൻറ് സെസ് (എ.ഐ.ഡി.സി) എന്നാണ് ഇത് അറിയപ്പെടുക. തീരുവ കുറച്ചതിനാൽ കൂടുതൽ ഉൽപന്നങ്ങൾക്കും ഉപയോക്താവിന് അധിക ബാധ്യത വരില്ലെന്ന് അവർ കൂട്ടിേച്ചർത്തു.
ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും രണ്ടര ശതമാനവും മദ്യത്തിന് നൂറുശതമാനവുമാണ് സെസ്. ക്രൂഡ് പാംഓയിൽ 17.5 ശതമാനം, ആപ്പിൾ 35 ശതമാനം, രാസവളം അഞ്ചു ശതമാനം, പരുത്തി അഞ്ചു ശതമാനം, കൽക്കരി, ലിഗ്നൈറ്റ് ഒന്നര ശതമാനം എന്നിങ്ങനെയാണ് സെസ്.
കേരളവുമായി ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾക്ക് ഇൗ വർഷം അനുവദിച്ച ബജറ്റ് വിഹിതം. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതം ബ്രാക്കറ്റിൽ
• തേയില ബോർഡ് 375 കോടി (200 കോടി)
• കോഫി ബോർഡ് 180 കോടി (225 കോടി)
• റബർ ബോർഡ് 190 േകാടി (221.34 കോടി )
• സ്പൈസസ് ബോർഡ് 100 കോടി (120 കോടി)
• കശുവണ്ടി വികസന കോർപറേഷൻ അഞ്ച് കോടി
(പത്ത് കോടി)
• കയർ വികാസ് യോജന 80 കോടി (103.87 കോടി)
• കൊച്ചിൻ പോർട്ട് ട്രസ്റ്റ് 33.07 കോടി (26.28 കോടി)
• കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് 400 കോടി (650 കോടി)
• കൊച്ചി മെേട്രാക്ക് 1957 കോടി
വ്യക്തിഗത വാഹനങ്ങള്‍ 20 വര്‍ഷത്തിനുശേഷവും വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിനുശേഷവും ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെൻററുകളില്‍ ഫിറ്റ്നസ് പരിശോധനക്ക് വിധേയമാക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പഴയതും ഉപയോഗയോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് സ്വമേധയായുള്ള വാഹനം പൊളിക്കല്‍ നയം കേന്ദ്ര ബജറ്റിെൻറ നിര്‍ണായക ഭാഗമാണ്. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വാഹന മലിനീകരണവും എണ്ണ ഇറക്കുമതി ബില്ല് കുറക്കുന്നതിനും നയം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
•കാർഷിക വായ്പ പരിധി 16.5 ലക്ഷം കോടിയായി വർധിപ്പിച്ചു
•കൊച്ചി ഉൾെപ്പടെ അഞ്ചിടത്ത് ആധുനിക മത്സ്യബന്ധന തുറമുഖങ്ങൾ
•തമിഴ്നാട്ടിൽ വിവിധോദ്ദേശ്യ കടൽപായൽ പാർക്ക്
•ഡിജിറ്റല്‍ മാതൃകയിലെ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ പദ്ധതി
•ഗഗന്യാന് ദൗത്യം 2021 ഡിസംബറില്‍
•മൂന്നുവര്‍ഷത്തിനുള്ളില്‍ നൂറിലധികം ജില്ലകൾ നഗര പാചകവാതക വിതരണ ശൃംഖലയിലേക്ക്
•പ്രകൃതിവാതക പൈപ്പ്ലൈൻ ബുക്ക് ചെയ്യുന്നതിനായി സ്വതന്ത്ര ഗ്യാസ് പദ്ധതി
•ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഓപറേറ്റര്‍
•10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 42 നഗരങ്ങളിലെ വായു മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിന് 2,217 കോടി രൂപ.
•സ്വച്ഛ് ഭാരത് മിഷൻ (നഗരം) 1,41,678 കോടി രൂപ
•മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഴ് പുതിയ ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍
•നാഷനൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കമീഷൻ ബിൽ അവതരിപ്പിക്കും
ആർ.എസ്.എസ് സൈനിക സ്കൂൾ ആരംഭിക്കാൻ പദ്ധതി പ്രഖ്യാപിച്ചതിനിടെ സന്നദ്ധസംഘടന അടക്കമുള്ളവരുമായി ചേർന്ന് 100 സൈനിക സ്കൂളുകൾ ആരംഭിക്കാെനാരുങ്ങി കേന്ദ്രം.
തിങ്കളാഴ്ച ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ബജറ്റ് പ്രസംഗത്തിൽ സന്നദ്ധസംഘടനകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനങ്ങൾ എന്നിവയുമായി ചേർന്നു 100 സൈനിക സ്കൂളുകൾ ആരംഭിക്കുമെന്നും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ അടിസ്ഥാനത്തില്‍ 15,000 സ്കൂളുകളെ കരുത്തുറ്റതാക്കി മാറ്റുമെന്നും അറിയിച്ചു. നിലവാരം നിർണയിക്കൽ, അക്രഡിറ്റേഷൻ, നിയന്ത്രണങ്ങൾ, സാമ്പത്തിക സഹായങ്ങൾ നൽകൽ എന്നിവക്ക് ഉന്നത വിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കും. ഇതിനായി ഈ വര്‍ഷംതന്നെ നിയമനിർമാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ലഡാക്കിലെ ലേയിൽ പുതിയ കേന്ദ്ര സർവകലാശാല സ്ഥാപിക്കും. ഗോത്ര മേഖലകളില്‍ പുതുതായി 750 ഏകലവ്യ സ്കൂളുകൾ ആരംഭിക്കും. പോസ്റ്റ് മെട്രിക് പദ്ധതികള്‍ നവീകരിക്കും.
ദേശീയ വിദ്യാഭ്യാസ നയത്തിെൻറ ഭാഗമായി നയപരമായ വിവരങ്ങള്‍ ഇൻറർനെറ്റില്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതിനായി ദേശീയ ഭാഷ പരിഭാഷ മിഷന് രൂപവത്കരിക്കും. ഗവേഷണ പ്രോത്സാഹനത്തിനായി അഞ്ചു വര്‍ഷത്തേക്ക് നാഷനല്‍ റിസര്‍ച് ഫൗണ്ടേഷന് 50,000 കോടി രൂപ നല്‍കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു.
മുന്‍കരുതല്‍, പ്രതിരോധം, ക്ഷേമം എന്നീ മൂന്നു മേഖലകളെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ സമീപനമാണു ബജറ്റ് മുന്നോട്ടു വെക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ആരോഗ്യ മേഖലക്ക് 2.23 ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിനേക്കൾ 137 ശതമാനം അധികമാണിത്. കോവിഡ് വാക്സിന് 35,000 കോടി നീക്കിവെച്ചു. നിലവിൽ രാജ്യത്ത് രണ്ടു വാക്സിനുകള്‍ ലഭ്യമാണ്. രണ്ടോ അതിലധികമോ വാക്സിനുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആറു വര്‍ഷത്തേക്ക് 64,180 കോടിയിലധികം ചെലവു കണക്കാക്കുന്ന പി.എം ആത്മനിര്‍ഭര്‍ സ്വസ്ത് ഭാരത് യോജന ആരംഭിക്കും. താഴേ തട്ടിലുള്ള ആേരാഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കലുമാണ് ഇൗ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
വരുന്ന സെൻസസ് ഡിജിറ്റൽ രൂപത്തിൽ ആയിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇതിനായി 3726 കോടി രൂപ അനുവദിച്ചു. ജല്‍ ജീവന് മിഷന് (നഗരം) 2,87,000 കോടി രൂപ അനുവദിച്ചു. 2.86 കോടി ഗാര്‍ഹിക ടാപ് കണക്ഷനുകളുള്ള 4378 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സാര്‍വത്രിക ജലവിതരണവും 500 അമൃത് നഗരങ്ങളില്‍ ദ്രവമാലിന്യ നിര്‍മാര്‍ജനവും ലക്ഷ്യമിടുന്നതാണ് പദ്ധതി.
സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കുറച്ചു. 12.5 ശതമാനത്തിൽനിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇതോടെ സ്വർണത്തിനും വെള്ളിക്കും വില കുറയും. 2019 ജൂലൈയിലാണ് കസ്റ്റംസ് തീരുവ 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കി ഉയർത്തിയത്. തീരുവ വർധിപ്പിച്ചതോടെ സർണ വില കൂടിയിരുന്നു. സർണത്തിെൻറയും വെള്ളിയുടെയും കസ്റ്റംസ് തീരുവ യുക്തിസഹമാക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ആഭ്യന്തര നിർമാണവും കയറ്റുമതിയും വർധിപ്പിക്കാൻ സർക്കാർ തീരുമാനം സഹായിക്കുെമന്ന് ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ കോളിൻ ഷാ പറഞ്ഞു. വളരെക്കാലമായുള്ള തങ്ങളുടെ ആവശ്യമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.
കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും സ്വർണത്തിനും മദ്യത്തിനും ഉൾപ്പെടെ സെസിന് നിർദേശം. പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാലു രൂപയുമാണ് സെസ് ഏർപ്പെടുത്തുന്നത്. കാർഷിക അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് െഡവലപ്മെൻറ് സെസ് (എ.ഐ.ഡി.സി) എന്നാണ് ഇത് അറിയപ്പെടുക. തീരുവ കുറച്ചതിനാൽ കൂടുതൽ ഉൽപന്നങ്ങൾക്കും ഉപയോക്താവിന് അധിക ബാധ്യത വരില്ലെന്ന് അവർ കൂട്ടിേച്ചർത്തു.
ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും രണ്ടര ശതമാനവും മദ്യത്തിന് നൂറുശതമാനവുമാണ് സെസ്. ക്രൂഡ് പാംഓയിൽ 17.5 ശതമാനം, ആപ്പിൾ 35 ശതമാനം, രാസവളം അഞ്ചു ശതമാനം, പരുത്തി അഞ്ചു ശതമാനം, കൽക്കരി, ലിഗ്നൈറ്റ് ഒന്നര ശതമാനം എന്നിങ്ങനെയാണ് സെസ്.
ന്യൂഡൽഹി: മൊബൈൽ അനുബന്ധ ഘടകങ്ങളുടെയും ചാർജറുകളുടെയും ഇറക്കുമതി തീരുവ ഉയർത്തും. പ്രാദേശിക മൂല്യവർധന കൂട്ടുന്നതിനായാണ് തീരുവ ഉയർത്തുക. മൊബൈൽ അനുബന്ധ ഘടകങ്ങൾ ഉൾപ്പെടെയുള്ളവയുടെ തീരുവ ഇളവുകൾ പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതുമൂലം ചില മൊബൈൽ ഘടകങ്ങളുടെ വില 2.5 ശതമാനം വരെ ഉയരും.
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ വിപണിയിൽനിന്ന് 12.05 ലക്ഷം കോടി കടമെടുക്കും. നടപ്പു സാമ്പത്തികവർഷം 12.8 ലക്ഷം കോടി കടമെടുക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചത്. എന്നാൽ, 12.05 ലക്ഷം കോടി എടുക്കാനാണ് നീക്കം. ബജറ്റ് എസ്റ്റിമേറ്റ് തുക 7.8 ലക്ഷം കോടിയാണ്. ഇതിെൻറ 64 ശതമാനം വർധന കണക്കുകൂട്ടിയാണ് വായ്പ തുക നിശ്ചയിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ നടപ്പുസാമ്പത്തികവർഷം വിപണിയിൽനിന്ന് 12 ലക്ഷം കോടി രൂപവരെ കടമെടുക്കാൻ കേന്ദ്ര സർക്കാറിന് റിസർവ് ബാങ്ക് നേരത്തെ അനുമതി നൽകിയിരുന്നു. മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ ആറു ശതമാനം വായ്പ എടുക്കാനാണ് അനുമതി. നടപ്പുവർഷം 7.8 ലക്ഷം കോടിവരെ കടമെടുക്കാൻ നിശ്ചയിച്ചിരുന്നു.
മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 9.5 ശതമാനമായ ധനക്കമ്മി കൈകാര്യം ചെയ്യാന്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ന്യൂഡൽഹി: 15ാം ധനകമീഷെൻറ ശിപാർശ പ്രകാരം നികുതി വിഹിതത്തിൽനിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം 42 ശതമാനം. 2021-22 സാമ്പത്തിക വർഷം മുതൽ 2025-26 വരെയാണ് ഇതിന് പ്രാബല്യം. 14ാം ധനകമീഷനും 42 ശതമാനമാണ് ശിപാർശ ചെയ്തിരുന്നത്.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് അനുസൃതമായി കൂടുതൽ വായ്പയെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്നതിനും 15ാം ധനകമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ധനകമീഷൻ ശിപാർശ ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ വെച്ചു. ജമ്മു-കശ്മീരും ലഡാക്കും ഒഴിവാക്കിയാൽ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 41 ശതമാനമാണ്. വിഭജനത്തെ തുടർന്ന സാഹചര്യങ്ങൾ വഴിയാണ് രണ്ടു മേഖലക്കും കൂടുതൽ പരിഗണന.
ധനക്കമ്മി അടുത്ത സാമ്പത്തിക വർഷം ആറു ശതമാനമായി നിജപ്പെടുത്തണമെന്നും കമീഷൻ നിർദേശിച്ചു. തൊട്ടടുത്ത വർഷങ്ങളിൽ അര ശതമാനം വീതം കുറച്ച് 2025-26 ആകുേമ്പാൾ നാലു ശതമാനത്തിലേക്ക് ചുരുക്കണം.
എൻ.കെ. സിങ്ങിെൻറ നേതൃത്വത്തിലുള്ള ധനകമീഷൻ കഴിഞ്ഞ നവംബറിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് റിപ്പോർട്ട് സമർപ്പിച്ചത്. അഞ്ചു വർഷത്തെ മൊത്തം നികുതി വരുമാനം 135.2 ലക്ഷം കോടിയെന്നാണ് കണക്കാക്കുന്നത്. അതിൽ 103 ലക്ഷം കോടിയാണ് സംസ്ഥാനങ്ങളും കേന്ദ്രവും പങ്കിടുക. സംസ്ഥാനങ്ങൾക്ക് ആകെ 42.2 ലക്ഷം കോടി ലഭിക്കും.
ന്യൂഡൽഹി: റെയിൽവേ വികസനത്തിനായി ബജറ്റിൽ നീക്കിവെച്ചത് 1,10,055 കോടി രൂപ. ഇതിൽ 1,07,100 കോടി രൂപ മൂലധനത്തിലേക്ക് ചെലവഴിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. റെയിൽവേയുടെ സമഗ്ര വികസനത്തിനായി നാഷനൽ റെയിൽ പ്ലാൻ-2030 നടപ്പിലാക്കും. 2023 ഓടെ ബ്രോഡ്ഗേജ് പാതകൾ സമ്പൂർണമായി വൈദ്യുതീകരിക്കും. ജൂൺ 2022നകം വെസ്റ്റേൺ- ഈസ്റ്റേൺ ഇടനാഴി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കും. ഭാവിയിൽ കൂടുതൽ ചരക്ക് ഇടനാഴികളും ആവിഷ്കരിക്കും. വിനോദ സഞ്ചാര മേഖലകളിലേക്കുള്ള ട്രെയിനുകളിലെ കോച്ചുകൾ ആധുനികവത്കരിക്കും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ബാങ്കുകളുടെ കിട്ടാക്കടം പിരിക്കാൻ പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ബാങ്കുകളുടെ ഓഹരി വിലയിൽ വൻവർധന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങി ഒട്ടുമിക്ക ബാങ്കുകളുടെയും ഓഹരി വിപണി വില 10 മുതൽ 15 ശതമാനം വരെ വർധിച്ചു.
ആസ്തി പുനഃസംഘാടന കമ്പനി, ആസ്തി നിർവഹണ കമ്പനി എന്നിവ രൂപവത്കരിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. കിട്ടാക്കടം പിരിക്കുന്ന ചുമതല ഈ കമ്പനികളെ ഏൽപിച്ച് ബാങ്കുകളുടെ ബാക്കിപത്രം ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. പൊതുമേഖല ബാങ്കുകളുടെ ലയനം, ഓഹരി വിൽപന എന്നിവ എളുപ്പത്തിലാക്കാനും ഈ നടപടി സഹായിക്കും. കിട്ടാക്കടം പെരുകി ശ്വാസം മുട്ടുകയാണ് പല പൊതുമേഖല ബാങ്കുകളും.
പതിവുപോലെ തന്നെ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളുമായി മറ്റൊരു ബജറ്റ് കൂടി. ഇരട്ട നികുതി ഒഴിവാക്കിയെന്നും ഒറ്റക്ക് സംരംഭം തുടങ്ങാൻ കഴിയുമെന്നുമെല്ലാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാർക്ക് ഒരുവിധത്തിലും ഉപകാരപ്പെടില്ല എന്നതാണ് സത്യം. അതേസമയം, പ്രവാസികളുടെ സുപ്രധാന ആവശ്യങ്ങളോടുപോലും മുഖംതിരിച്ചു നിൽക്കുന്ന സമീപനമാണ് ബജറ്റിൽ കേന്ദ്രം സ്വീകരിച്ചത്.
നാട്ടിലേക്ക് മടങ്ങിയവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ബജറ്റ് മൗനംപാലിച്ചു. 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയാൽ എൻ.ആർ.ഐ സ്റ്റാറ്റസ് നഷ്ടമാകുമെന്ന കഴിഞ്ഞ ബജറ്റിലെ തീരുമാനം ഇക്കുറി തിരുത്തുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. അതും സംഭവിച്ചില്ല.
ന്യൂഡൽഹി: കർഷകക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് ധനമന്ത്രി നിർമല സീതാരാമൻ കടന്നത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ബജറ്റില്‍ സെസ്സിനു നിര്‍ദേശം, പരുത്തിയുടെ കസ്റ്റംസ് തീരുവ 10 ശതമാനമായും അസംസ്കൃത സില്‍ക്ക്, സില്‍ക്ക് നൂലിെൻറ തീരുവ 15 ശതമാനമായും വര്‍ധിപ്പിക്കൽ, കാർഷിക ഉൽപന്നങ്ങളുടെ മിനിമം താങ്ങുവില ഒന്നര ഇരട്ടിയായി വർധിപ്പിക്കൽ, കാർഷിക വായ്പ പരിധി 16.5 ലക്ഷം കോടിയായി ഉയർത്തൽ, അടിസ്ഥാനസൗകര്യ വികസനത്തിനായി മണ്ഡികൾക്ക് കാർഷിക അടിസ്ഥാനസൗകര്യ നിധി സഹായം ലഭ്യമാക്കൽ തുടങ്ങിയവയായിരുന്നു പ്രഖ്യാപനങ്ങൾ.
കൃഷിമേഖലക്കും കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ബജറ്റില്‍ നിരവധി വ്യവസ്ഥകളുണ്ടെന്നായിരുന്നു ബജറ്റ് അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം. കര്‍ഷകര്‍ക്ക് വളരെ സുഗമമായി കൂടുതല്‍ വായ്പകള്‍ ലഭിക്കും. മണ്ഡികൾക്ക് കാര്‍ഷിക പശ്ചാത്തല ഫണ്ട് ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്. നമ്മുടെ ഗ്രാമങ്ങളും കര്‍ഷകരും ഈ ബജറ്റിെൻറ ഹൃദയമാണെന്നാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, ബജറ്റിൽ എന്ത് പ്രഖ്യാപിക്കുന്നു എന്നല്ല മൂന്നു നിയമങ്ങളും പിൻവലിക്കുക മാത്രമാണ് ഇപ്പോഴത്തെ തങ്ങളുെട ആവശ്യമെന്നാണ് കർഷകരുടെ പ്രതികരണം.
•എല്ലാ ജില്ലകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകളും 11 സംസ്ഥാനങ്ങളില്‍ 3,382 ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂനിറ്റുകളും സ്ഥാപിക്കും
•602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലും ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കുകള്‍ സ്ഥാപിക്കും
•നാഷനല്‍ സെൻറർ ഫോര്‍ ഡിസീസ് കണ്ട്രോളിെൻറ (എൻ.സി.ഡി.സി)യുടെ അഞ്ച് പ്രാദേശിക യൂനിറ്റുകളും 20 മെട്രോപൊളിറ്റന്‍ ആരോഗ്യ നിരീക്ഷണ യൂനിറ്റുകളും ശക്തിപ്പെടുത്തും
•പൊതുജനാരോഗ്യ ലാബുകളെ ബന്ധിപ്പിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സംയോജിത ആരോഗ്യ വിവര പോര്‍ട്ടല്‍ വിപുലീകരിക്കും
•32 പുതിയ വിമാനത്താവളങ്ങളിലും 11 തുറമുഖങ്ങളിലുമായി 17 പുതിയ പൊതുജനാരോഗ്യ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും
•15 ആരോഗ്യ അടിയന്തര ശസ്ത്രക്രിയാ കേന്ദ്രങ്ങളും രണ്ടു മൊബൈല്‍ ആശുപത്രികളും സ്ഥാപിക്കും
•ബയോ സേഫ്റ്റി ലവൽ 3 ലബോറട്ടറികൾ ഒമ്പതെണ്ണവും, നാല് റീജനല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.