ഗ്രേറ്റർ നോയിഡ: വീട്ടിനു മുന്നിൽ ഇറക്കാെമന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിയെ കാറിൽ കയറ്റി സഹപാഠിയും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തു. ഗ്രേറ്റർ നോയിഡയിൽ ഒരാഴ്ച മുമ്പാണ് സംഭവം. മണിക്കൂറുകളോളം കാറിൽ കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ റോഡിൽ തള്ളി. സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. 16 കാരിയായ പെൺകുട്ടി ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങാൻ അൽപ്പം വൈകിയതിനാൽ സ്കൂൾ ബസ് കിട്ടിയില്ല. വീട്ടിലേക്ക് നടന്നു പോകുന്നതിനിെടയാണ് സഹപാഠിയും സുഹൃത്തുക്കളും കാറിൽ വന്നത്. കാർ നിർത്തിയ സുഹൃത്തുക്കൾ വീടിനു മുന്നിൽ ഇറക്കാമെന്ന് പറഞ്ഞു. കൂട്ടുകാരുടെ വാക്ക് വിശ്വസിച്ച് പെൺകുട്ടി കാറിൽ കയറുകയായിരുന്നു.
കാറിൽ വച്ച് മയക്കുമരുന്ന് ചേർത്ത പാനീയം നിർബന്ധിച്ച് കുടിപ്പിച്ച ശേഷം വായ് മൂടിക്കെട്ടി കൂട്ട ബലാത്സംഗം െചയ്യുകയായിരുന്നു. കാണാതായി മണിക്കൂറുകൾക്ക് ശേഷം വിജനമായ റോഡരികിൽ അബോധാവസ്ഥയിലാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതികളിൽ മൂന്നാമൻ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.