ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാൻ ആഹ്വാനവുമായി തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാൻ ആഹ്വാനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ബി.ജെ.പി വിരുദ്ധ പാർട്ടികളിലെ നേതാക്കൾ കേന്ദ്ര സർക്കാറിനെതിരെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധരായ നേതാക്കളെ പങ്കെടുപ്പിച്ച് ഡിസംബർ രണ്ടാം വാരം ഹൈദരാബാദിൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഞങ്ങൾ നിലകൊള്ളും, അതിനായി ടി.ആർ.‌എസ് പോരാടുമെന്നും പാർട്ടി യോഗത്തിൽ റാവു പറഞ്ഞു. അടുത്തിടെ ദബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടി.ആർ.എസിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തിരുന്നു.

ടി.ആർ.എസിന്‍റെ സോളിപേട്ട സുജാതയെ തോൽപ്പിച്ച് ബി.ജെ.പിയുടെ എം. രഘുനന്ദൻ റാവു 1,470 വോട്ടുകൾക്കാണ് വിജയിച്ചത്. ബി.ജെ.പി 62,772 വോട്ടും ടി.ആർ.എസ് 61,302 വോട്ടും കോൺഗ്രസ് 21,819 വോട്ടും നേടി.

Tags:    
News Summary - Telangana CM calls for formation of anti-BJP front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.