ബി.ജെ.പി അധ്യക്ഷനെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്; അറസ്റ്റ് മോദി സംസ്ഥാനം സന്ദർശിക്കാനിരിക്കെ

പത്താം ക്ലാസ് ഹിന്ദി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെലങ്കാന ബി.ജെ.പി അധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് കുമാർ അറസ്റ്റിൽ. ചൊവ്വാഴ്ച അർധരാത്രിയാണ് കരിം നഗറിലെ വീട്ടിൽനിന്ന് പ്രത്യേക പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ എട്ടിന് തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് അറസ്റ്റ്.

ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച എസ്.എസ്.സി ഹിന്ദി ചോദ്യപേപ്പർ 10 മണിയോടെ വാട്സ് ആപ് ഗ്രൂപുകളിൽ പ്രചരിച്ചിരുന്നു. ഇതിൽ സഞ്ജയ് കുമാറിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിനെതിരെ ബി.ജെ.പി പ്രവർത്തകർ വ്യാപക പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും ഇത് പ്രധാനമന്ത്രിയുടെ സന്ദർശനം അസ്വസ്ഥമാക്കാനുള്ള നീക്കമാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമേന്ദർ റെഡ്ഢി ആരോപിച്ചു.

Tags:    
News Summary - Telangana Police Arrested BJP President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.