ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് രാഹുൽ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ 1984 ഒക്ടോബർ 31നാണ് അംഗരക്ഷകർ കൊലപ്പെടുത്തിയത്. 'അസതോമാ സത്ഗമയ' എന്ന് തുടങ്ങുന്ന ബൃഹദാരണ്യോപനിഷത്തിലെ ശാന്തിമന്ത്രമാണ് മുത്തശ്ശിയുടെ ഒാർമയിൽ രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇതിെൻറ അർഥം യഥാർഥ ജീവിതത്തിൽ പകർത്തി കാണിച്ചതിന് നന്ദി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അസത്യത്തിൽ നിന്ന് സത്യത്തിലേക്ക്, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്- ഈ വാക്കുകളുടെ അർഥമെന്താണെന്ന് ജീവിച്ച് കാണിച്ചുതന്നതിന് നന്ദി മുത്തശ്ശീ'-അദ്ദേഹം കുറിച്ചു. ഇന്ദിരയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാഹുലിെൻറ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വാർദ്രയും മുത്തശ്ശി ഇന്ദിരാഗാന്ധിക്ക് അവരുടെ ഭൗതികശരീരം അടക്കംചെയ്ത ശക്തിസ്ഥലിൽ എത്തി ആദരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.