ആംബുലൻസിന്​ വഴിയൊരുക്കാൻ പൊലീസുകാരൻ ഒാടിയത്​ രണ്ട്​ കിലോമീറ്റർ; കൈയടിച്ച്​ നെറ്റിസൺസ്​

ഹൈദരാബാദ്​: തിരക്കേറിയ റോഡിലൂടെ ആംബുലൻസിന്​ വഴിയൊരുക്കാൻ രണ്ട്​ കിലോമീറ്ററിലധികം ഒാടി ട്രാഫിക്​ പൊലീസുകാരൻ. വിഡിയോ വൈറലായതോടെ കൈയടിച്ച്​ സമൂഹ മാധ്യമങ്ങൾ. കൂടെ പൊലീസ്​ വകുപ്പി​െൻറ അഭിനന്ദനവും പാരിതോഷികവും ഇദ്ദേഹത്തെ തേടിയെത്തി.

ജി. ബാബ്​ജി എന്ന പൊലീസുകാരനാണ് ആംബുലൻസിന്​ വഴിയൊരുക്കി​ ഹീറോയായി മാറിയത്​. കഴിഞ്ഞദിവസം വൈകീട്ട്​ ഹൈദരാബാദിലെ ​േകാട്ടി ഏരിയയിലെ ബാങ്ക്​ സ്​ട്രീറ്റിലാണ്​ സംഭവം.

ബൈക്കുകാരോടും കാർ ഡ്രൈവർമ​ാരോടും ഇദ്ദേഹം നേരി​െട്ടത്തി വഴിമാറി കൊടുക്കാൻ അഭ്യർഥിക്കുന്നത്​ വിഡിയോയിൽ കാണാം. ത​ാൻ ജോലി ചെയ്യുന്ന പരിധിയുടെ അപ്പുറ​ത്ത്​ വരെ ഇദ്ദേഹം ഒാടിയെത്തി. ഇതോടെ രോഗിയെ പെ​െട്ടന്ന്​ ആശുപത്രിയിലെത്തിച്ച്​ ജീവൻ രക്ഷിക്കാൻ സാധിച്ചു. പൊലീസുകാര​െൻറ കരുതലിന്​ രോഗിയുടെ കുടുംബാംഗങ്ങൾ പിന്നീട്​ നന്ദി അറിയിച്ചു.

ഹൈദരാബാദ്​ പൊലീസിലെ ഉയർന്ന ഉദ്യോഗസ്​ഥരടക്കം വിഡി​യോ പങ്കുവെക്കുകയും ഇദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്​തു. പൊലീസ്​ കമീഷണർ ബാബ്​ജിക്ക്​​ പാരിതോഷികം നൽകുന്ന മറ്റൊരു വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.