കൊൽക്കത്ത: ഇന്ത്യയുെട വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിെട്ടന്ന കേസിൽ രണ്ട് പാകിസ്താൻകാരടക്കം മൂന്ന് പേർക്ക് വധശിക്ഷ. പശ്ചിമബംഗാളിലെ ബോൺഗാവ് കോടതിയാണ് മുഹമ്മദ് യൂനസ്, മുഹമ്മദ് അബ്‍ദുല്ല, മുഹമ്മദ് മുസഫർ അഹമ്മദ് എന്നീ ലശ്കറെ ത്വയ്യിബ പ്രവർത്തകരെ തൂക്കിലേറ്റാൻ ഉത്തരവിട്ടത്. യൂനസും അബ്ദുല്ലയും കറാച്ചി സ്വദേശികളും മുസഫർ അഹമ്മദ് ജമ്മു കശ്മീരിലെ അനന്ത്നാഗ് സ്വദേശിയുമാണ്.
ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ 2007 ഏപ്രിലിലാണ് അതിര്‍ത്തിയില്‍നിന്ന് ഇവര്‍ പിടിയിലാകുന്നത്. രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതിനും ആയുധങ്ങൾ സൂക്ഷിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.