മുംബൈ: ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്തയുടെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി.
തെളിവുകളെല്ലാം ശേഖരിച്ചെന്നും ചോദ്യം ചെയ്യൽ പൂർത്തിയായെന്നും അതിനാൽ കസ്റ്റഡി ആവശ്യമില്ലെന്നുമുള്ള പാർഥയുടെ വാദം തള്ളിയ കോടതി, ബാർക് മുൻ മേധാവിയായ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദമാണ് അംഗീകരിച്ചത്.
സ്വന്തം നേട്ടത്തിന് പാർഥ ദാസ് ഗുപ്ത പദവി ദുരുപയോഗം ചെയ്തെന്ന് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ ശിശിർ ഹിരേ കോടതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.