ന്യൂഡൽഹി: കേരളത്തിലെ ഒന്നുൾപ്പെടെ രാജ്യത്തെ 21 സർവകലാശാലകൾ വ്യാജമാണെന്നും ഇവക്ക് ഏതെങ്കിലും ബിരുദം നൽകാൻ നിയമപരമായി അർഹതയില്ലെന്നും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് ഇവയിൽ ഭൂരിഭാഗവുമെന്ന് യു.ജി.സി അറിയിപ്പിൽ പറയുന്നു.
സ്വയം പ്രഖ്യാപിത, അംഗീകാരമില്ലാത്ത 21 സ്ഥാപനങ്ങളെ വ്യാജ സർവകലാശാലകളായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ഇവക്ക് ബിരുദം നൽകാൻ അവകാശമില്ലെന്നും യു.ജി.സി സെക്രട്ടറി രജനീഷ് ജെയ്ൻ വ്യക്തമാക്കി.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ് (ഡൽഹി)
കമേഴ്സ്യൽ യൂനിവേഴ്സിറ്റി ലിമിറ്റഡ് ദരിയഗഞ്ച്, യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി (ഡൽഹി)
വൊക്കേഷനൽ യൂനിവേഴ്സിറ്റി (ഡൽഹി)
എ.ഡി.ആർ സെൻട്രിക് ജുഡീഷ്യൽ യൂനിവേഴ്സിറ്റി (ഡൽഹി)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ് (ഡൽഹി)
വിശ്വകർമ ഓപൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് ആധ്യാത്മിക് വിശ്വവിദ്യാലയ (ആത്മീയ സർവകലാശാല -ഡൽഹി)).
ഗാന്ധി ഹിന്ദി വിദ്യാപീഠ് (ഉത്തർപ്രദേശ്)
നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി (ഉത്തർപ്രദേശ്)
നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി (ഉത്തർപ്രദേശ്),
ഭാരതീയ ശിക്ഷ പരിഷത്ത് (ഉത്തർപ്രദേശ്)
ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി (കർണാടക),
സെന്റ് ജോൺസ് യൂണിവേഴ്സിറ്റി (കേരളം),
രാജ അർബൈക് യൂണിവേഴ്സിറ്റി (നാഗ്പൂർ),
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച് (കൊൽക്കത്ത),
നബഭാരത് ശിക്ഷാ പരിഷത്ത്, നോർത്ത് ഒറീസ്സ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി (ഒഡീഷ),
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (പുതുച്ചേരി)
ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി (ആന്ധ്ര പ്രദേശ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.