ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കരുത് –നിതീഷ്് കുമാര്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് തിരക്കിട്ട് അടിച്ചേല്‍പിക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. ദേശീയ നിയമ കമീഷന്‍ ബി.എസ് ചൗഹാന് അയച്ച കത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുമുമ്പ് ന്യൂനപക്ഷ വിഭാഗത്തിന്‍െറ അഭിപ്രായം തേടണം. ഇത് രാഷ്ട്രീയ ഉപകരണമാക്കരുത്. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളില്‍നിന്നുള്ള അഭിപ്രായങ്ങളും മുഖവിലക്കെടുക്കണം.
ഇതെല്ലാം ചെയ്യാതെ ഏക സിവില്‍ കോഡ് തിരക്കിട്ട് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - Uniform Civil Code can’t be imposed in rush: Nitish Kumar to law panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.