ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല

2023-02-01 12:08 IST

'ഓൾഡ് പൊളിറ്റിക്കൽ വെഹിക്കിൾസ്'; ചിരിപടർത്തി ധനമന്ത്രിയുടെ നാക്കുപിഴ

ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമന് സംഭവിച്ച നാക്കുപിഴ സഭയിൽ ചിരിപടർത്തി. മലിനീകരണം കൂടിയ പഴയ വാഹനങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 'റിപ്ലേസിങ് ഓൾഡ് പൊല്യൂട്ടിങ് വെഹിക്കിൾസ്' എന്നതിന് പകരം 'റിപ്ലേസിങ് ഓൾഡ് പൊളിറ്റിക്കൽ വെഹിക്കിൾസ്' എന്നായിരുന്നു ധനമന്ത്രി വായിച്ചത്. സഭയിൽ ചിരിയുയർന്നതോടെ മന്ത്രി ഉടൻ തെറ്റ് തിരുത്തി.

മലിനീകരണം കൂടിയ പഴയ വാഹനങ്ങൾ ഒഴിവാക്കുന്നത് സമ്പദ്ഘടനയെ പച്ചപിടിപ്പിക്കുന്നതിൽ നിർണായകമാണെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സർക്കാറിന്‍റെ പഴയ വാഹനങ്ങൾ പൊളിക്കാൻ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 

2023-02-01 12:01 IST

പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക സഹായം

തടവിൽ കഴിയുന്ന പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴത്തുക, ജാമ്യത്തുക എന്നിവക്കാണ് സർക്കാർ സഹായം ലഭിക്കുകയെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 

2023-02-01 11:45 IST

740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ

മൂന്ന് വർഷത്തിനുള്ളിൽ ആദിവാസി മേഖലയിൽ 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. ഇവയിലേക്ക് 38,800 അധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. 3.5 ലക്ഷം ആദിവാസി കുട്ടികൾക്ക് പ്രയോജനം. 

2023-02-01 11:42 IST

ഗോത്രവിഭാഗങ്ങൾക്കായി 15,000 കോടിയുടെ പദ്ധതി

ഗോത്ര വിഭാഗങ്ങൾക്കായി 15,000 കോടിയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ഗോത്ര മേഖലയിൽ കൂടുതൽ ഏകലവ്യ സ്കൂളുകൾ തുടങ്ങും. അരിവാൾ രോഗം പൂർണമായി നിർമാർജനം ചെയ്യുമെന്ന പ്രഖ്യാപനവും ഗോത്ര മേഖലയെ ലക്ഷ്യമിട്ടാണ്

Tags:    
News Summary - Union budget 2023 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.