ന്യൂഡല്‍ഹി: കൊച്ചി മെട്രോ, ഫാക്ട്, വിഴിഞ്ഞം തുറമുഖം, വല്ലാര്‍പാടം തുടങ്ങി കേരളത്തിലെ വമ്പന്‍ പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ ഇക്കുറി തുക നീക്കിവെച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തമുള്ള വമ്പന്‍ പദ്ധതികളുടെ മുന്നോട്ടുള്ള പോക്കിനെ പ്രതികൂലമായി ബാധിക്കും. നാളികേരം, കശുവണ്ടി തുടങ്ങി കേരളത്തില്‍ പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളും അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റില്‍ ഇടംപിടിച്ചില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിനുള്ള മൊത്തം വിഹിതം 16,891 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 15,225 കോടിയായിരുന്നു. ഇക്കുറി 1666 കോടിയുടെ വര്‍ധനയുണ്ട്.
കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഇപ്രകാരമാണ്: കൊച്ചി കപ്പല്‍ശാലക്ക് 507 കോടി, കുസാറ്റ് അടക്കമുള്ളവ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്, സയന്‍സ് ആന്‍ഡ് ടെക്നോളജിയാക്കി ഉയര്‍ത്തുന്നതിന് 110 കോടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി 100 കോടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 37.28 കോടി, കയര്‍ വികാസ് യോജന 50 കോടി, കയര്‍ ഉദ്യാമി യോജന 10 കോടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ഐസര്‍) 600 കോടിയുടെ വിഹിതാംശം, കായംകുളം താപനിലയം ഉള്‍പ്പെടുന്ന എന്‍.ടി.പി.സിക്ക് 28,000 കോടിയുടെ വിഹിതാംശം, ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനു 200 കോടിയുടെ വിഹിതാംശം, തിരുവനന്തപുരം നാഷനല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന് 20.84 കോടിയുടെ വിഹിതാംശം.
വിവിധ ബോര്‍ഡുകള്‍ക്കുള്ള വിഹിതം: റബര്‍ ബോര്‍ഡ് 142.60 കോടി, തേയില ബോര്‍ഡ് 160.10 കോടി, കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍ നാലു കോടി, സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി 105 കോടി, കോഫി ബോര്‍ഡ് 140.10 കോടി, സ്പൈസസ് ബോര്‍ഡ് 82.10 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.