ന്യൂഡൽഹി: വാഹനാപകടത്തെ തുടർന്ന് അംഗഭംഗം വരുക, രോഗം ബാധിക്കുക എന്നിവ ഉൾപ്പെടെ ഏത് കാരണത്താലും ഒരാൾ പരീക്ഷക്ക് ഹാജരാകാതിരുന്നാൽ ആ പരീക്ഷാർഥിക്കുവേണ്ടി പുനഃപരീക്ഷ നടത്താൻ വ്യവസ്ഥയില്ലെന്ന് യു.പി.എസ്.സി സുപ്രീംകോടതിയിൽ വ്യക്തമാക്കി. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് യു.പി.എസ്.സി -2021 മെയിൻ പരീക്ഷക്ക് ഹാജാരാകാൻ കഴിയാതിരുന്ന മൂന്ന് പരീക്ഷാർഥികൾ തങ്ങൾക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് യു.പി.എസ്.സി സത്യവാങ്മൂലം സമർപ്പിച്ചത്.
സിവിൽ സർവിസ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രായപരിധി ഇളവ്, പുനഃപരീക്ഷ നടത്തൽ തുടങ്ങിയവുമായി ബന്ധപ്പെട്ട ഏതുകാര്യവും നയപരമായ തീരുമാനം വേണ്ടതാണെന്നും ഇത് കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിന്റെ കീഴിൽ വരുന്നതാണെന്നും യു.പി.എസ്.സി വ്യക്തമാക്കി. മുൻകാലങ്ങളിൽ ഇത്തരം സാഹചര്യത്തിൽ പുനഃപരീക്ഷ നടത്തിയിട്ടില്ലെന്നും യു.പി.എസ്.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.