നോട്ട് അസാധുവാക്കല്‍ ധിറുതിപിടിച്ചില്ളെന്ന് ഉര്‍ജിത്

മുംബൈ: മുന്തിയ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തില്‍ അനാവശ്യ ധിറുതിയുണ്ടായിട്ടില്ളെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. വിശദ ചര്‍ച്ചക്കൊടുവിലായിരുന്നു തീരുമാനം. അസാധുവാക്കിയ 11.85 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലത്തെിയതായും അദ്ദേഹം അറിയിച്ചു.

‘‘പ്രത്യാഘാതം കണക്കിലെടുത്തിരുന്നു. രഹസ്യമായാണ് കാര്യങ്ങള്‍ നീക്കിയത്. ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസം ദൂരീകരിക്കാന്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നു’’ -ഉര്‍ജിത് പറഞ്ഞു.

നവംബര്‍ 10 മുതല്‍ ഡിസംബര്‍ അഞ്ചുവരെ വിവിധ തുകയുടെ നാലു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ക്ക് വിതരണം ചെയ്തതായി ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധി അറിയിച്ചു. കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ നോട്ടുകള്‍ സൂക്ഷിച്ചുവെക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags:    
News Summary - urjit patel on demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.