ഭോപ്പാൽ: കോൺഗ്രസിെൻറ 22 വിമത എം.എൽ.എമാരെ വിട്ടയക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക് ക് കത്തയച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ബംഗളൂരുവിലുള്ള എം.എൽ.എമാരെ മോചിപ്പിക്കാൻ ആഭ്യന്തര മന്ത്രിയെന്ന അധികാരം അമിത് ഷാ പ്രയോഗിക്കണമെന്നാണ് ആവശ്യം. ഇതിനായി നാല് പേജുള്ള കത്താണ് അമിത് ഷാക്ക് നൽകിയത്.
ആഭ്യന്തര മന്ത്രിയെന്ന അധികാരം താങ്കൾ പ്രയോഗിക്കണം. 22 കോൺഗ്രസ് എം.എൽ.എമാർക്കും ഭയമില്ലാതെ മധ്യപ്രദേശിെലത്തി നിയമസഭാ നടപടികളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാക്കണമെന്നും കമൽനാഥ് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടിരുന്നു. ഇതോടെ കമൽനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായിരുന്നു. ബി.ജെ.പി ഇവരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.