ലൗ ജിഹാദിനും പശു കശാപ്പിനുമെതിരായി വി.എച്ച്​.പിയുടെ ത്രിശൂൽ സേന

ഗാന്ധിനഗർ: ലൗ ജിഹാദിനെയും  പശുക്കളെ കശാപ്പ്​ ​ചെയ്യുന്നതിനെയും ചെറുക്കാൻ ത്രി​ശൂൽ സേനക്ക്​ രൂപം നൽകി വിശ്വ ഹിന്ദു പരിഷത്ത്​. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ചടങ്ങിലാണ്​ 75 ഒാളം യുവാക്കൾക്ക്​ ത്രിശൂലം നൽകി പുതിയ സേനയെ വി.എച്ച്​.പി പ്രഖ്യാപിച്ചത്​.

ഹിന്ദു സംസ്​കാരത്തെ സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാകണമെന്ന്​ ചടങ്ങിൽ സംസാരിച്ച വി.എച്ച്​.പി നേതാവ്​ സാധ്വി സരസ്വതി പറഞ്ഞു. ഗോമാതാവിനെയോ ഭാരത മാതവിനെയോ എതിർക്കുന്നവരോ അധിക്ഷേപിക്കുന്നവരോ ഹിന്ദുക്കളുടെ സഹോദരനോ ബന്ധുവോ മിത്രമോ അല്ല. അവരെ ശത്രുവായാണ്​ പരിഗണിക്കേണ്ടതെന്നും സാധ്വി പറഞ്ഞു.

മുസ്​ലിംകൾ അവർക്കുവേണ്ടി രാഷ്​ട്രം വേണമെന്ന്​ പറയുന്നതിലേക്ക്​ ഇനി അധികദൂരമില്ല. സാമം, ദാനം, ദണ്ഡം,ഭേദം എന്ന ഭാരതത്തി​​​െൻറ തത്വം അവർ മനസിലാക്കേണ്ടിയിരിക്കുന്നു. ‘ഘർ വാപസി’ നടക്കാനുള്ള സമയമെത്തി. അ​തല്ലെങ്കിൽ മുസ്​ലിം രാജ്യങ്ങളിലെ ന്യൂനപക്ഷ ഹിന്ദുക്കളുടെ ഗതിയാവും നമ്മുക്കുണ്ടാവുക. ഹിന്ദു സഹോദരൻമാർ ചിന്തിച്ച്​ പ്രവർത്തിക്കേണ്ട കാലമെത്തി. നമ്മുടെ ഹഹോദരിമാരെ ലൗ ജിഹാദിൽ നിന്നും സംരക്ഷിക്കുന്നതിന്​​ ആയുധമെടുത്തേ പറ്റൂ. കാരണം ഹിന്ദു സംസ്​കാരത്തിൽ സ്​ത്രീകൾക്ക്​ പ്രത്യേക സ്ഥാനം നൽകുന്നുണ്ടെന്നും  ത്രിശൂൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്​തുകൊണ്ട്​ അവർ പറഞ്ഞു.

വി.എച്ച്​.പിക്ക്​ സ്വാധീനമുള്ള എല്ലാമേഖലയിലും ത്രിശൂൽ സേന രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്​ സംഘടന. 

Tags:    
News Summary - VHP distributes trishuls to youth in a ceremony held at Gandhinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.