ന്യൂഡൽഹി: ഹിജാബ് വിലക്കിനെതിരായ ഹരജികൾ പരിഗണിക്കാൻ രണ്ടു ദിവസംകൂടി കാത്തുനിൽക്കൂവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഹിജാബ് വിലക്കുമൂലം കർണാടകയിൽ നിരവധി വിദ്യാർഥിനികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. സുപ്രീംകോടതി അഭിഭാഷക മീനാക്ഷി അറോറയാണ് ചൊവ്വാഴ്ച ഈ ആവശ്യവുമായി ചീഫ് ജസ്റ്റിസിനു മുമ്പാകെ എത്തിയത്.
കർണാടകയിലെ ഹിജാബ് വിലക്ക് ശരിവെച്ച് മാർച്ച് 15ന് കർണാടക ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച ഹരജികൾ വാർഷിക പരീക്ഷക്ക് മുമ്പേ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് നേരത്തേ തള്ളിക്കളഞ്ഞിരുന്നു. ഹിജാബ് വിഷയത്തിൽ പരീക്ഷക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസ് ഈ ആവശ്യം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.