അയോധ്യ രാമക്ഷേത്ര നിർമാണം എതിർക്കുന്നവർ പാകിസ്​താനിൽ പോക​െട്ട - ഷിയ വഖഫ്​​ ബോർഡ്​ ചെയർമാൻ

ഫൈസാബാദ്​: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവർ പാകിസ്​താനിൽ പോകണമെന്ന്​ ഉത്തർ പ്രദേശ്​ ഷിയ വഖഫ്​ ബോർഡ്​ ചെയർമാൻ വസീം റിസ്​വി.

അയോധ്യയിൽ രാമ​േക്ഷത്രത്തെ എതിർത്ത്​ ബാബരി മസ്​ജിദ്​  നിർമിക്കാൻ ആവശ്യപ്പെടുന്ന മത മൗലികവാദികൾ പാകിസ്​താനിലോ ബംഗ്ലാദേശിലോ പോകണം. അത്തരം മുസ്​ലിംകൾക്ക്​ ഇന്ത്യയിൽ സ്​ഥാനമില്ല. പള്ളിയുടെ പേരിൽ ജിഹാദ്​ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ സിറിയയിലെ അബുബക്കർ ബാഗ്​ദാദിയുടെ സംഘടനയായ ​െഎ.എസിൽ ചേര​​േട്ടയെന്നും റിസ്​വി പറഞ്ഞു. 

അയോധ്യയിലെ തർക്കഭൂമിയിൽ വെള്ളിയാഴ്​ച പ്രാർഥന നടത്താമെന്നും അ​േദഹം പറഞ്ഞു. രാമക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്രദാസിനെയും റിസ്​വി സന്ദർശിച്ചു. അതേസമയം, വർഗീയ അന്തരീക്ഷം സൃഷ്​ടിക്കാൻ ശ്രമിക്കുന്ന റിസ്​വിയെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ഷിയാ പുരോഹിതൻമാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Waqf Board Chief Says those against RamTemple Go to Pakistan - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.