'താൻ ചെയ്ത തെറ്റെന്താണ്'; മുഖത്ത് ദ്രാവകമൊഴിച്ചതിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: പൊതുറാലിയിൽ ആക്രമിക്കപ്പെട്ടതിൽ പ്രതികരണവുമായി എ.എ.പി അധ്യക്ഷൻ അരവിന്ദന് കെജ്രവാൾ. എന്താണ് താൻ ചെയ്ത തെറ്റെന്ന് കെജ്രിവാൾ ചോദിച്ചു. നിയമസംവിധാനത്തിന്റെ പരാജയം താൻ ഉയർത്തിയതിന് ശേഷം അമിത് ഷാ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, അതിന് പകരം പദയാത്രക്കിടെ താൻ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നേരെ ദ്രാവകമൊഴിച്ച സംഭവമുണ്ടായി. അപകടമായിരുന്നില്ല ദ്രാവകം. എന്നാൽ, അത് ചിലപ്പോൾ അപകടകരമായി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണ് പ്രചാരണത്തിനെത്തിയ കെജ്രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സുരക്ഷാജീവനക്കാർ ഉടനടി ഇടപ്പെട്ടതാണ് കെജ്രിവാളിന് രക്ഷയായത്.

എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന് അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഉടൻ തന്നെ സുരക്ഷാജീവനക്കാർ ഇടപെടുന്നതും എ.എ.പി അധ്യക്ഷൻ മുഖം തുടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് എ.എ.പി ആരോപിച്ചിരുന്നു.

Tags:    
News Summary - What Was My Fault?" Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT