ലൈംഗിക അതിക്രമ ദൃശ്യങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള നീക്കവുമായി സഹകരിക്കുമെന്ന് വാട്ട്സ്ആപ്​

ന്യൂഡൽഹി: ലൈംഗിക അതിക്രമ ദൃശ്യങ്ങൾ  സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് തടയാനുള്ള വഴിതേടുന്ന പാനലുമായി  സഹകരിക്കുമെന്ന് വാട്ട്സ്ആപ് സുപ്രീംകോടതിയിൽ. ഇത്തരം ദൃശ്യങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള സാങ്കേതിക മാർഗം കണ്ടെത്താനായി കോടതി നിയമിച്ച കമ്മിറ്റിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും ജസ്റ്റിസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ചിനെ വാട്ട്സ്ആപ് അറിയിച്ചു. രണ്ടാഴ്ച്ചക്കുള്ളിൽ പ്രതിനിധികൾ ഇന്ത്യയിലെത്തി കമ്മിറ്റിക്ക് മുന്നിൽ സാങ്കേതിക വശങ്ങൾ വിശദീകരിക്കുമെന്ന് വാട്ട്സ്ആപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ഇതിനെ തുടർന്ന് ഈ മാസം 27ന് കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചു. ദൃശ്യങ്ങൾ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ട് ഏപ്രിൽ 11നാണ് കോടതി വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചത്.  
 

Tags:    
News Summary - WhatsApp tells SC it will cooperate in blocking sexually offensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.