ന്യൂഡൽഹി: തിങ്കളാഴ്ച രാത്രിയായിരുന്നു ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കേണൽ സന്തോഷ് ബാബു കൊല്ലപ്പെടുന്നത്. തലേദിവസം അദ്ദേഹം ഭാര്യ സന്തോഷിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ‘ഇനിയുള്ള രണ്ട് ദിവസങ്ങൾ വളരെ തിരക്കുള്ളതായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഭാര്യ ഒാർത്തെടുത്തു. ലഡാക്കിലെ ചൈന അതിർത്തിയിൽ നിലനിൽക്കുന്ന പിരിമുറക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സഹധർമിണിക്ക് സന്ദേശം നൽകിയത്. രണ്ട് മാസം കൊണ്ട് എല്ലാം ശാന്തമാകുമെന്നും എല്ലാവരും ശക്തരായിരിക്കണമെന്നും സന്തോഷ് ബാബു അറിയിച്ചിരുന്നു.
എന്നാൽ തിങ്കളാഴ്ച രാത്രി പ്രിയ ഭർത്താവ് വീരചരമം പ്രാപിച്ച വാർത്തയായിരുന്നു സന്തോഷിയെയും രണ്ട് മക്കളെയും കാത്തിരുന്നത്. അന്ന് പുലർച്ചെ ചൈനീസ് സൈന്യവുമായി കേണൽ പ്രശ്ന പരിഹാരത്തിന് വേണ്ടിയുള്ള ചർച്ചകൾ നടത്തിയിരുന്നു. ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ ഇന്ത്യക്ക് 20 ജവാൻമാരുടെ ജീവനാണ് നഷ്ടമായത്.
‘അദ്ദേഹത്തിനായിരുന്നു ആ മേഖലയുടെ ചുമതല. തെൻറ കീഴിലുള്ളവരെ സംരക്ഷിക്കേണ്ടത് തെൻറ ഉത്തരവാദിത്തമാണ്. വെറും രണ്ട് മാസത്തെ കാര്യമാണെന്നും ക്ഷമയോടെ കാത്തിരിക്കാനും’ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. സൈനിക സേവനത്തിലേക്ക് കടന്നതിന് ശേഷം ഇതുവരെ എന്താണ് അദ്ദേഹത്തെ തിരക്കിലാക്കുന്നതെന്ന് ഞങ്ങളോട് പറഞ്ഞിട്ടില്ല. എന്നാൽ അന്ന് ഫോൺ വിളിച്ച് രണ്ട് ദിവസത്തേക്ക് തിരക്കിലായിരിക്കും എന്ന് പറഞ്ഞതിലൂടെ ഞങ്ങൾ മനസിലാക്കണമായിരുന്നു അദ്ദേഹം കടന്നുപോകുന്നത് വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന്..
അവസാനം വിളിച്ച ഫോൺ കോളുകളിലെല്ലാം തന്നെ തെൻറ സഹോദരിയോട് അന്വേഷണം അറിയിക്കണമെന്ന് അദ്ദേഹം നിരന്തരം ഒാർമപ്പെടുത്തിയിരുന്നു. അവളെ വിളിക്കാൻ തെൻറ തിരക്കുകൾ അനുവദിക്കുന്നില്ല എന്നും പറഞ്ഞിരുന്നു. ഞങ്ങൾ വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നതായി ഞാൻ അദ്ദേഹത്തെ അറിയിച്ചു. പത്ത് വർഷത്തിന് മുമ്പാണ് സന്തോഷ് ബാബുവിെൻറ ജീവിതത്തിലേക്ക് സന്തോഷി എത്തുന്നത്. തെൻറ ധൈര്യശാലിയായ ഭർത്താവിനെയോർത്ത് അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു. നാല് വയസുകാരനായ മകനും ഒമ്പത് വയസുകാരിയായ മകളും കൂടിയുണ്ട് സന്തോഷ് ബാബുവിന്. 10 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ സന്തോഷിക്ക് പ്രിയതമെൻറ കൂടെ ചിലവഴിക്കാൻ കഴിഞ്ഞത് വെറും അഞ്ച് വർഷം മാത്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.