സംഭാൽ(യു.പി): ഭര്‍ത്താവിന്‍റെ സ്നേഹക്കൂടുതല്‍ താങ്ങാനാകുന്നില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ ശരീഅത്ത് കോടതിയെ സമീപിച്ചു. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. വിവാഹം കഴിഞ്ഞ് 18 മാസത്തിന് ശേഷമാണ് വിചിത്രമായ ആവശ്യവുമായി യുവതി കോടതിയെ സമീപിച്ചത്.
"അദ്ദേഹം എന്നോട് ഒരു കാര്യത്തിലും ക്ഷോഭിക്കാറില്ല. ആവശ്യത്തിലേറെ സ്നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എനിക്കായി പാചകം ചെയ്യുന്നു. വീട്ടുജോലികളിൽ സഹായിക്കാറുമുണ്ട്. ഇത്തരമൊരു അന്തരീക്ഷത്തിൽ ശ്വാസംമുട്ടുന്നു. എനിക്ക് അദ്ദേഹത്തോട് തർക്കിക്കാനും വഴക്കുകൂടാനുമൊക്കെ ആഗ്രഹമുണ്ട്. എല്ലാ അനുവദിച്ച് തരുന് ഒരാളുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ദയവായി വിവാഹ മോചനം അനുവദിക്കണം"- എന്നാണ് യുവതി കോടതിയെ അറിയിച്ചത്.
യു.പിയിലെ ശരി അത്ത് കോടതി യുവതിയുടെ ആവശ്യം ബാലിശമാണെന്ന് അഭിപ്രായപ്പെട്ടു. പ്രാദേശിക പഞ്ചായത്തിലും യുവതി ആവശ്യം ഉന്നയിച്ചിരുന്നു. താൻ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചതെന്ന് ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കി. വിവാഹമോചനം അനുവദിക്കരുതെന്നും കോടതിയോട് അപേക്ഷിച്ചു. രണ്ടുപേരും തമ്മിൽ ചർച്ച ചെയ്ത് രമ്യതയോടെ പ്രശ്ന പരിഹാരത്തിലെത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.