അടി വാങ്ങാൻ ആറ്​ മാസം സൂര്യനമസ്​കാരം ചെയ്​ത് കരുത്തുനേടും -മോദി

ന്യൂഡൽഹി: ആറ്​ മാസം സൂര്യനമസ്​കാരം ചെയ്​ത്​ അടിവാങ്ങാൻ കരുത്തുനേടുമെന്ന്​ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി ലേ ാക്​സഭയിൽ. ​ജോലി ലഭിച്ചില്ലെങ്കിൽ ആറ്​ മാസത്തിനുള്ളിൽ രാജ്യത്തെ ജനങ്ങൾ മോദിയെ അടിക്കാൻ തുടങ്ങുമെന്ന്​ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ്​ റാലിക്കിടെ പ്രസംഗിച്ചതിന്​ മറുപടിയായാണ്​ മോദിയുടെ പരാമർശം.

പ്രസംഗത്തിനിടെ ഇടപെട്ട രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരിഹാസവു​ം മോദി ​ചൊരിഞ്ഞു. ഞാൻ കഴിഞ്ഞ 30-40 മിനുട്ടായി ഇവിടെ സംസാരിക്കുന്നു. പക്ഷേ, അവിടെ വൈദ്യുതി എത്താൻ കുറെ സമയം എടുക്കും. കൂടുതൽ ടൂബ്​ ലൈറ്റുകളും പ്രവർത്തിക്കുന്നത്​ ഇങ്ങനെയാണെന്നായിരുന്നു മോദിയുടെ പരിഹാസം.

Tags:    
News Summary - Will do more Surya Namaskar': PM Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.