മുംബൈ: എയ്ഡ്സ് രോഗിയാണെന്നു പറഞ്ഞ് 29 കാരിയായ വിധവ ബലാത്സംഗ ശ്രമത്തിൽ നിന്ന് ര ക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ഒൗറംഗാബാദിലുള്ള രാജ്നഗറിൽ മാർച്ച് 25 ന് രാത്രിയി ലാണ് സംഭവം. പിതാവിനെ കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന 22 കാരനായ കിശോർ അവാദിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 25 ന് രാത്രി ആറു വയസ്സുകാരി മകളുമായി വീട്ടിലേക്ക് മടങ്ങാൻ വാഹനം കാത്തുനിൽക്കെ അതു വഴി ബൈക്കിൽ വന്ന കിശോർ ലിഫ്റ്റ് നൽകുകയായിരുന്നു. ഇവരെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയ കിശോർ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ബലാത്സംഗത്തിന് ശ്രമിച്ചു. താൻ എയ്ഡ്സ് രോഗിയാണെന്നു പറഞ്ഞതോടെ പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.
യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അവർ നൽകിയ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ രേഖാചിത്രത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവതിയുടെ മൊഴി പ്രകാരം പ്രതിയുടെ ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളും പൊലീസ് കണ്ടെത്തി. ആറുവയസ്സുകാരിയെ അടക്കം തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗ ശ്രമത്തിനും പൊലീസ് െഎ.പി.സി, പോക്സോ നിയമങ്ങൾ പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.