ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി ട്രെയിനിൽ ഉപേക്ഷിച്ചു. ശുചീകരണ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. 20നും 25നും ഇടയിൽ പ്രായമുള്ള യുവതിയാണെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ മറ്റ് എവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ട്രെയിനിൽ തള്ളിയതാകാമെന്നാണ് കരുതുന്നത്.
ഡോ. അംബേദ്കർ നഗർ-ഇൻഡോർ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. തല മുതൽ അര വരെയുള്ള ഭാഗങ്ങൾ മുറിച്ച് ട്രോളിയിലാക്കിയ നിലയിലായിരുന്നു. മറ്റ് ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിലും. കൊല്ലപ്പെട്ടത് ആരാണെന്ന് അറിയാൻ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.